Latest NewsNewsIndia

കറിവേപ്പിലയെന്ന വ്യാജേന ആമസോണിലൂ‌ടെ കഞ്ചാവ് വിൽപ്പന: അന്വേഷണം വേണമെന്ന് സിഎഐടി

ന്യൂഡൽഹി : ഓൺലൈനായി കഞ്ചാവ് വിൽപ്പന ന‌ടക്കുന്നെന്ന ആരോപണത്തിൽ നാർകോടിക് കൺട്രോൾ ബ്യൂറോ അന്വേഷണം ന‌ടത്തണമെന്ന് ആവശ്യപ്പെട്ട് ദി കോൺഫെഡെറേഷൻ ഓൾ ഇന്ത്യ ‌‌‌ട്രേഡേഴ്സ് (സിഎഐടി). മധ്യപ്രദേശിൽ ആമസോണിലൂടെ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് സംഘടന ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

Read Also  :  പാലക്കാട് പതിനഞ്ചുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഞായറാഴ്ച 20 കിലോ കഞ്ചാവുമായി സംസ്ഥാനത്തെ ഭിന്ദ് ജില്ലയിൽ നിന്നും രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വിശാഖ പ‌‌ട്ടണത്ത് നിന്നും ആമസോണിലൂടെ അയച്ചാണ് കഞ്ചാവ് എത്തിച്ചതെന്നാണ് ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരം. കറിവേപ്പിലയെന്ന വ്യാജേനയാണ് റാക്കറ്റ് കഞ്ചാവ് കടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി ആമസോണിന്റെ പ്രാദേശിക എക്സ്ക്യുട്ടീവിനോ‌ട് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button