Latest NewsNewsIndia

ബില്ലടച്ചില്ല: മഹാരാഷ്ട്രയിലെ എണ്ണൂറോളം സർക്കാർ സ്കൂളുകളിൽ വൈദ്യുതിബന്ധം വിശ്ചേദിച്ചു

മഹാരാഷ്ട്ര: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് പൂനെയിലെ 800ഓളം സർക്കാർ സ്കൂളുകളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള കുടിശ്ശിക അടയ്ക്കാഞ്ഞതിനെ തുടർന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് ഈ സ്കൂളുകളിലെ ഫ്യൂസ് ഊരിമാറ്റുകയായിരുന്നു.

‘4600 സ്കൂളുകലാണ് ജില്ലയിലുള്ളത്. ഇതിൽ 800 സ്കൂളുകളിലേക്കുള്ള വൈദ്യുതിബന്ധമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ആകെ കുടിശ്ശിക 2.28 കോടി രൂപയാണ്. ആ തുക നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ ഫണ്ടിൽ നിന്ന് ഈ തുക അടച്ചുതീർക്കാൻ ഗ്രാമ പഞ്ചായത്തുകൾക്ക് അനുമതി നൽകി.’പൂനെ ജില്ല പരിഷത് സിഇഓ ആയുഷ് പ്രസാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button