ThiruvananthapuramKeralaNattuvarthaLatest NewsNews

ക​ന​ത്ത നാ​ശം വി​ത​ച്ച് മഴ : തിരുവനന്തപുരത്ത്​ 119 വീടുകൾ തകർന്നു

പു​തു​താ​യി മൂ​ന്ന് ക്യാ​മ്പു​ക​ള്‍ കൂ​ടി തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: ജില്ലയിൽ പെയ്ത കനത്ത മഴയിൽ അ​ഞ്ച് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 114 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പു​തു​താ​യി മൂ​ന്ന് ക്യാ​മ്പു​ക​ള്‍ കൂ​ടി തു​റ​ന്നു. ഇ​തോ​ടെ 22 ക്യാ​മ്പു​ക​ളിലായി കഴിയുന്നവരുടെ എണ്ണം 491 ആയി.

പു​തു​താ​യി തു​റ​ന്ന ക്യാ​മ്പു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലെ പൂ​ഴി​ക്കു​ന്ന് ഗ​വ​ണ്‍മെൻറ് എ​ല്‍.​പി സ്‌​കൂ​ള്‍, ആ​റ്റി​പ്ര ആ​റ്റി​ന്‍കു​ഴി ഗ​വ​ണ്‍മെൻറ് എ​ല്‍.​പി സ്‌​കൂ​ള്‍, മ​ണ​ക്കാ​ട് കാ​ല​ടി ഗ​വ​ണ്‍മെൻറ് എ​ച്ച്.​എ​സ്.​എ​സ് എ​ന്നി​വ​യാ​ണ്.

Read Also : സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഏ​റ്റ​വും കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​ട്ടു​ള്ള​ത് നെ​യ്യാ​റ്റി​ന്‍ക​ര താ​ലൂ​ക്കി​ലാ​ണ്. 82 കു​ടും​ബ​ങ്ങ​ളി​ലെ 176 പേ​ര്‍ എ​ട്ട് ക്യാ​മ്പു​ക​ളി​ലാ​യി ഇ​വി​ടെ ക​ഴി​യു​ന്നു. തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ലെ ഏ​ഴ് ക്യാ​മ്പു​ക​ളി​ലാ​യി 32 കു​ടും​ബ​ങ്ങ​ളി​ലെ 95 പേ​ര്‍ ക​ഴി​യു​ന്നു.

നിലവിൽ നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട, ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്കു​ക​ളി​ല്‍ ര​ണ്ട് ക്യാ​മ്പു​ക​ള്‍ വീ​ത​മാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. 18 കു​ടും​ബ​ങ്ങ​ളി​ലെ 46 പേ​രാ​ണ് നെ​ടു​മ​ങ്ങാ​ട് ക്യാ​മ്പി​ലു​ള്ള​ത്. കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ല്‍ 27 കു​ടും​ബ​ങ്ങ​ളി​ലെ 71 പേ​രും ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്കി​ല്‍ ആ​റു കു​ടും​ബ​ങ്ങ​ളി​ലെ 23 പേ​രും ക്യാ​മ്പി​ല്‍ ക​ഴി​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button