CricketLatest NewsNewsSports

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പര: ന്യൂസിലാൻഡിനെ ടിം സൗത്തി നയിക്കും

മുംബൈ: ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ന്യൂസിലാൻഡിനെ ടിം സൗത്തി നയിക്കും. പരമ്പരയിൽ നിന്ന് നായകന്‍ കെയിന്‍ വില്യംസൺ വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ന്യൂസിലാൻഡ് സൗത്തിയെ ക്യാപ്റ്റൻ ചുമതല നൽകിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര നവംബര്‍ 17ന് ജയ്പൂരിലാണ് ആരംഭിക്കുന്നത്.

കെയിന്‍ വില്യംസൺ സ്ക്വാഡിനൊപ്പം കാണുമെങ്കിലും ടെസ്റ്റ് പരമ്പരയ്ക്കായി കൂടുതൽ ശ്രദ്ധ ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടി20 പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുന്നത്. നവംബര്‍ 19ന് റാഞ്ചിയിൽ രണ്ടാം മത്സരവും നവംബര്‍ 21ന് കൊല്‍ക്കത്തയിൽ മൂന്നാം മത്സരവും നടക്കും. നവംബര്‍ 25, ഡിസംബര്‍ 3 തീയ്യതികളിൽ കാന്‍പൂരിലും മുംബൈയിലുമാണ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.

Read Also:- കഴുത്ത് വേദന എങ്ങനെ പരിഹരിക്കാം?

അതേസമയം, ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാൻഡിനെതിരെ വിജയം നേടിയ ഓസ്ട്രേലിയ തങ്ങളെ നിഷ്പ്രഭമാക്കിയെന്ന് കീവീസ് ക്യാപ്റ്റന്‍ പറഞ്ഞു. ഒരിഞ്ച് പോലും അവസരം തരാതെയുള്ള ചേസിംഗായിരുന്നു ഓസ്ട്രേലിയയുടേതെന്നും വില്യംസൺ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button