Latest NewsNewsIndia

റാണി കമലാപതി റെയിൽവേ സ്​റ്റേഷൻ പ്രധാന മന്ത്രി രാഷ്​​ട്രത്തിന്​ സമർപ്പിച്ചു

ഭോ​പാ​ൽ: ഹ​ബീ​ബ്ഗ​ഞ്ചി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ റാണി കമലാപതി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്​​ട്ര​ത്തി​നു സ​മ​ർ​പ്പി​ച്ചു. അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തി​ലാ​ണ് റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇത് രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read :  മുല്ലപ്പെരിയാര്‍ മരംമുറി: കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന് കെ സുധാകരന്‍

രാ​ജ്യം വി.​ഐ.​പി സം​സ്‌​കാ​ര​ത്തി​ൽ​നി​ന്ന് ‘ഇ.​പി.​ഐ’ (എ​വ​രി​പേ​ഴ്​​സ​ൻ ഈ​സ്​ ഇം​പോ​ർ​ട്ട​ൻ​റ്) മാ​തൃ​ക​യി​ലേ​ക്ക് മാ​റു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഹ​ബീ​ബ്ഗ​ഞ്ച് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്റെ പേ​ര് ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം മാറ്റുകയായിരുന്നു. റാ​ണി ക​മ​ലാ​പ​തി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാണ് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തത്. ഗോ​ണ്ട രാ​ജ​വം​ശ​ത്തി​ലെ റാ​ണി​യാ​ണ് ക​മ​ലാ​പ​തി.

ലി​ഫ്റ്റു​ക​ൾ, എ​ലി​വേ​റ്റ​റു​ക​ൾ, ട്രാ​വ​ലേ​റ്റ​റു​ക​ൾ, റാ​മ്പു​ക​ൾ എ​ന്നി​വ കൂ​ടാ​തെ വൈ​ഫൈ സൗ​ക​ര്യം, സി.​സി.​ടി.​വി​ക​ൾ, ആ​ധു​നി​ക പാ​സ​ഞ്ച​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് എ​ൻ​റ​ർ​ടെ​യ്ൻ​മെൻറ്​ സി​സ്​​റ്റം, ഗെ​യി​മി​ങ്​ സോ​ൺ, ഹോ​സ്പി​റ്റ​ൽ, മാ​ൾ, സ്മാ​ർ​ട്ട് പാ​ർ​ക്കി​ങ്, ഫു​ഡ് സോ​ൺ എ​ന്നി​വ​യും ഇ​തി​ൽ സ​ജ്ജീ​കരിച്ചിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button