ThiruvananthapuramLatest NewsKeralaNews

മുല്ലപ്പെരിയാര്‍ മരംമുറി: കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന് കെ സുധാകരന്‍

നിയമസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ തുടര്‍ച്ചയായി ഈ വിഷയം ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി വാതുറന്നില്ലെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരം മുറി വിഷയത്തില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ തമിഴ്‌നാടിന് അടിയറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നീണ്ട മൗനംപാലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേരളത്തോട് കാണിച്ച കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരു വഴിയും കാണാത്തതിനാലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാലു ജില്ലകളിലെ ജനങ്ങളോടും സംസ്ഥാനത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാണിച്ച കൊടിയ വഞ്ചനയുടെ ചുരുളാണ് നിവരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : മഴ തുടരും: മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത

മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയിലുള്ള വിഭാഗമാണ് അന്തര്‍ നദീജല വിഷയങ്ങള്‍ എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം അറിയാതെ ഈ വിഷയത്തില്‍ ഇലപോലും അനങ്ങില്ലെന്നതാണ് വാസ്തവമെന്ന് കെ സുധാകരന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാന്‍ വ്യക്തമായ ആസൂത്രണം നടത്തുന്നതിന്റെ ഭാഗമായാണ് ബേബിഡാം ബലപ്പെടുത്താന്‍ തമിഴ്‌നാട് ആവശ്യപ്പെടുന്നത്. നിയമസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ തുടര്‍ച്ചയായി ഈ വിഷയം ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി വാതുറന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറിലെ ബേബിഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി നല്‍കാന്‍ സെപ്റ്റംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബര്‍ 27ന് കേരളത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ജി പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്തതാണെന്ന് സുധാകരന്‍ പറഞ്ഞു. മരംമുറി വേഗത്തിലാക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച മൂന്നു കത്തുകളും പുറത്തുവന്നെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നവംബര്‍ 6ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചപ്പോഴാണ് സംസ്ഥാനം ഇക്കാര്യം അറിഞ്ഞതെന്നും അതുവരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇതു മറച്ചുവച്ചെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button