Latest NewsKeralaNewsCrime

ഓൺലൈൻ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ടു : 14 കാരൻ മരിച്ച നിലയിൽ

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ പേരിൽ വീട് വിട്ടിറങ്ങിയ പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പശ്ശേരി ഷാബിയുടെ മകൻ ആകാശ്(14) ആണ് മരിച്ചത്. കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പണം നഷ്ടപെട്ടതിനെ തുടർന്ന് കുട്ടി അതീവ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകി.

Also Read :  പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ ഇനിയില്ല: ഗോപിനാഥ് മുതുകാട് മാജിക് നിർത്തുന്നു കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇന്ന് രാവിലെ കൂടൽമാണിക്യം കുട്ടൻകുളത്തിന് സമീപം കുട്ടിയുടെ ചെരിപ്പും സൈക്കിളും കണ്ടെത്തിയത്. കുളത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

പണം നഷ്ടപ്പെടുത്തിയതിന് വീട്ടുകാർ തന്നെ വഴക്ക് പറയുമോ എന്ന പേടിയും ആകാശിന് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ചൊവ്വാഴ്ച വൈകിട്ടോടെ വീടുവിട്ടിറങ്ങുകയായിരുന്നു. ഏറെ തിരച്ചിൽ നടത്തിയയെങ്കിലും കുട്ടിയേ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ്‌ പോലീസിൽ വിവരം അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button