AsiaLatest NewsNewsInternational

വിദേശ കറൻസികളുടെ ഉപയോഗം നിരോധിച്ച താലിബാൻ പണത്തിനായി നെട്ടോട്ടമോടുന്നു: കരുതൽ ധനശേഖരം ലേലം ചെയ്യാൻ നീക്കം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. രാജ്യത്ത് വിദേശ കറൻസികളുടെ ഉപയോഗം നിരോധിച്ച താലിബാൻ പണത്തിനായി നെട്ടോട്ടമോടുന്നു. ഖജനാവിൽ അവശേഷിക്കുന്ന നൂറ് കോടി അമേരിക്കൻ ഡോളർ ലേലം ചെയ്യാനുള്ള നീക്കത്തിലാണ് താലിബാൻ.

Also Read:പോളണ്ട് അതിർത്തിയിൽ സംഘർഷം: അഭയാർത്ഥികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു

വിദേശ കറൻസികളുടെ ഉപയോഗം നിരോധിച്ചതിലൂടെ അഫ്ഗാൻ കറൻസിയുടെ മൂല്യം വലിയതോതിൽ ഇടിഞ്ഞതാണ് താലിബാന് വിനയായത്. അഫ്ഗാൻ കേന്ദ്ര ബാങ്കാണ് അമേരിക്കൻ ഡോളറിന്റെ കരുതൽ ശേഖരം ലേലം ചെയ്യാൻ ഉദ്ദേശിക്കുന്നത്. രാജ്യത്തെ സ്വകാര്യ ബാങ്കുകളോടും വിദേശ കറൻസി ഇടപാടുകാരോടും ലേലത്തിൽ പങ്കെടുക്കണമെന്ന് താലിബാൻ നിർദേശിച്ചു.

നിലവിൽ അമേരിക്കൻ ഡോളർ രാജ്യത്തിന് പുറത്തേക്ക് എത്തിച്ച് ധനസമാഹരണം നടത്താനാണ് താലിബാൻ ലക്ഷ്യമിടുന്നത്. ലേലത്തിലൂടെ സ്വകാര്യ സംരംഭകരുടെ കയ്യിലുള്ള ധനം ഭരണകൂടത്തിന്റെ കൈകളിൽ എത്തിക്കാമെന്ന് താലിബാൻ കണക്ക് കൂട്ടുന്നു. എന്നാൽ ലേലത്തിലൂടെയും അഫ്ഗാൻ കറൻസിയുടെ മൂല്യം വർദ്ധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. അതിന് ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button