KozhikodeNattuvarthaLatest NewsKeralaNews

വടകരയിൽ കളിപ്പാട്ട കടയിൽ തീ പിടിച്ചു : ഒഴിവായത് വൻ ദുരന്തം

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏഴുമണിയോടെയാണ് സം​ഭ​വം

വ​ട​ക​ര: വ​ട​ക​ര ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കളിപ്പാട്ട ക​ട​ക്ക് തീ ​പി​ടി​ച്ചു. പെ​​ട്ടെ​ന്ന്​ അ​ണക്കാൻ സാധിച്ചതിനാൽ വ​ൻ ദു​ര​ന്തമാണ് ഒ​ഴി​വാ​യ​ത്. കീ​ർ​ത്തി മു​ദ്ര തി​യ​റ്റ​റി​ന് മു​ൻ​വ​ശ​ത്തു​ള്ള സെ​വ​ൻ ഇ​യേ​ഴ്സ് ടോ​യ്​​സ് ആ​ൻ​ഡ്​​ഗി​ഫ്റ്റ് എ​ക്സ്ക്ലൂ​സീ​വ് ഷോ​റൂ​മി​ലാ​ണ് തീ​ പിടി​ത്ത​മു​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏഴുമണിയോടെയാണ് സം​ഭ​വം. ക​ട​യി​ലെ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ​ക്കും റി​പ്പ​യ​ർ ചെ​യ്യാ​ൻ​ വെ​ച്ചി​രു​ന്ന സൈ​ക്കി​ളു​ക​ൾ​ക്കു​മാ​ണ് തീ​ പി​ടി​ച്ച​ത്. തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഉടൻ തന്നെ ജീ​വ​ന​ക്കാ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വിവരം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Read Also : കാറും പിക്കപും കൂട്ടിയിടിച്ച് അപകടം : ഒരാൾ​ മരിച്ചു, അഞ്ചുപേർക്ക്​ പരിക്ക്

വ​ട​ക​ര ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ നി​ന്നും ര​ണ്ട് യൂണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ബാ​ങ്കും മ​റ്റ് നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പെ​ട്ടെ​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാകുകയായിരുന്നു. നാ​ശ​ന​ഷ്​​​ട​ങ്ങ​ൾ എത്രയെന്ന് ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ലെന്ന് കടയുടമ പറഞ്ഞു.

എം.​എ​ൽ.​എ കെ.​കെ. ര​മ സംഭവ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ. ​അ​രു​ണിന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫി​സ​ർ മാ​രാ​യ വി.​കെ. ശ​ശി, ടി. ​സ​ജീ​വ​ൻ, ഓ​ഫി​സ​ർ​മാ​രാ​യ അ​ഭി​ലാ​ഷ്, ജ്യോ​തി​കു​മാ​ർ, അ​നി​ൽ, ഷി​ജു, സു​ദീ​പ്, വി​പി​ൻ ജാ​ഹി​ർ, ശി​ബി​ഷാ​ൽ, ര​തീ​ഷ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button