KollamKeralaNattuvarthaLatest NewsNews

മീൻപിടിക്കാൻ പോകവെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

മീൻപിടിക്കാൻ പോകവേ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം

കൊട്ടാരക്കര: വെള്ളക്കെട്ടിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. പുത്തൂർ ചെറുപൊയ്ക കുഴിവിള വീട്ടിൽ ബേബി (56)യുടെ മൃതദേ​ഹം ആണ് കണ്ടെത്തിയത്. മീൻപിടിക്കാൻ പോകവേ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം.

ഫയർ ഫോഴ്‌സും സ്‌കൂബാ ടീമും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്. മീൻ പിടിക്കാനായി വള്ളം നിർത്തിയിട്ട സ്ഥലത്തുള്ള ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read Also : യുവാവിനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി കഞ്ചാവുമായി അറസ്റ്റിൽ

സംഭവസ്ഥലത്തെത്തിയ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ലത. മക്കൾ: ലീബ, ലിബ. മരുമക്കൾ. ബിജുലാൽ, അനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button