News

വരും വർഷങ്ങളിൽ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: വരും വർഷങ്ങളിൽ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രിസൈഡിങ് ഓഫിസർമാരുടെ ദേശീയ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ഇന്ത്യക്ക് കേവലം തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമല്ലെന്നും അത് ഇന്ത്യൻ ജനതയുടെ ജീവിതത്തിലും പ്രകൃതിയിലും രൂഢമൂലമായ ഒന്നാണെന്നും പറഞ്ഞു.

Also Read : സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ കൂടുതൽ നടപടിയുമായി കേന്ദ്രസർക്കാർ

100 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ചരിത്രനേട്ടമാണ്. എല്ലാ സംസ്ഥാനങ്ങളെയും ഒരുമിച്ച് ചേർത്തുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. അസാധ്യമെന്ന് ഒരുകാലത്ത് കരുതിയതെല്ലാം ഇന്ത്യ ഇന്ന് സാധ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button