Latest NewsKeralaNewsParayathe VayyaWriters' Corner

വ്യാജ വാർത്ത കൊടുത്ത് വർഗീയത വളർത്തുന്ന ചാനലുകൾ: സുരേന്ദ്രന്റെ ചിരിയുടെ സത്യാവസ്ഥ പങ്കുവച്ചു 24 ന്യൂസിലെ റിപ്പോർട്ടർ

SDPI- യേയും CPIM- നേയുംപോലെതന്നെ നിയമപരമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് RSS- ഉം .

ഭാര്യയുടെ മുന്നിൽ വച്ച് അക്രമിസംഘം ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ നേതൃത്വത്തിന് ആത്മാർത്ഥത ഇല്ലെന്നു വരുത്തി തീർക്കാൻ കെ സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചു വർഗ്ഗീയത വളർത്താൻ ചില മാധ്യമങ്ങളുടെ ശ്രമം. അതിനൊപ്പം രണ്ടുതവണ വധശ്രമത്തിൽനിന്ന് രക്ഷപെട്ട ചെറുപ്പക്കാരനെ മൂന്നാമത്തെ ശ്രമത്തിൽ ഭാര്യയുടെ മുന്നിലിട്ട് വെട്ടിനുറുക്കിക്കൊന്നു സംഭവത്തിൽ സാംസ്കാരിക കേരളത്തിൽ പ്രതിഷേധമോ ഹാഷ്ടാഗുകളോ ഉണ്ടാകാത്തത് കൊല്ലപ്പെട്ടത് ആർഎസ്എസ് പ്രവർത്തകൻ ആയതു കൊണ്ടാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനം. ഈ വിഷയം സംബന്ധിച്ചു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് രതീഷ് പങ്കുവച്ച കുറിപ്പ്

read also: ഫസല്‍ വധക്കേസ്‌: ആർഎസ്എസിനെ പ്രതിയാക്കാൻ അട്ടിമറിക്ക് ശ്രമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സിബിഐ

RSS-കാരന്റെ കൊലപാതകം- അഭിപ്രായം

രണ്ടുതവണ വധശ്രമത്തിൽനിന്ന് രക്ഷപെട്ട ചെറുപ്പക്കാരനെ മൂന്നാമത്തെ ശ്രമത്തിൽ ഭാര്യയുടെ മുന്നിലിട്ട് വെട്ടിനുറുക്കിക്കൊന്നു . വ്യക്തിവൈരാഗ്യമല്ല… രാഷ്ട്രീയവിരോധമാണ് കാരണമെന്ന് പോലീസും മാധ്യമങ്ങളും പറയുന്നു .
കൊലപാതകത്തിന് പിന്നിൽ sdpi- ആണെന്നാണ് പോലീസിന്റെ നിഗമനം .
അപലപിക്കാൻ നേതാക്കളില്ല…!
ആർക്കും നടുക്കമില്ല…!
മനസാക്ഷി മരവിക്കുന്നില്ല…!
കാപാലികരെന്ന മുദ്രാവാക്യങ്ങളില്ല…!
ചെറുപ്രായത്തിൽ വിധവയായ പെൺകുട്ടിയേയും അച്ഛൻ നഷ്ടപ്പെട്ട കുഞ്ഞിനേയുമോർത്തുള്ള കണ്ണീർവാർക്കലില്ല…!
ചർച്ചയാക്കാൻ മാധ്യമങ്ങൾക്ക് താൽപ്പര്യമില്ല…!
ഓൺലൈൻ വിലാപങ്ങളില്ല…!
ഹാഷ്ടാഗുകളില്ല…!
ചുരുക്കിപ്പറഞ്ഞാൽ മരിച്ച വ്യക്തിക്ക് പട്ടിയുടെ വിലപോലുമില്ല…!
കാരണം ഇത് കേരളമാണെത്രെ…!!
ഇവിടെ ഭൂരിപക്ഷസമുദായത്തിലുള്ളവരെ
അരച്ച് കുപ്പിയിലിട്ട് അച്ചാറിട്ടാലും
മിണ്ടരുതത്രെ…!
മതേതര കേരളത്തിന് വേദനിച്ചാലോ…?

ചില വർഗീയ പോസ്റ്റുകളിൽ കണ്ടത്…
കൊല്ലപ്പെട്ടയാൾ ഒട്ടനവധി കേസുകളിൽ പ്രതിയാണ് അതുകൊണ്ട് അവൻ ചാകേണ്ടവനാണ് എന്നാണ് . രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ആരുടെ പേരിലാണ് കേസുകൾ ഇല്ലാത്തത് .
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലില്ലേ…?
മന്ത്രിയായ ശിവൻകുട്ടിയുടെ പേരിലില്ലേ…?
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലില്ലേ…?
കുഞ്ഞാലിക്കുട്ടിയുടെ പേരിലില്ലേ…?
പിന്നെ എന്താണ് പ്രശ്നം .
RSS-കാരൻ ആയതുകൊണ്ടാണോ .
SDPI- യേയും CPIM- നേയുംപോലെതന്നെ നിയമപരമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് RSS- ഉം .
അവരും മനുഷ്യരാണ് .
വെട്ടിനുറുക്കപ്പെടുന്നവന്റെ രാഷ്ട്രീയം നോക്കി കൊലപാതക രാഷ്ട്രീയത്തിൽ
മൗനംപാലിക്കുന്നതും ഭയം നിമിത്തം കണ്ടില്ലെന്ന് നടിക്കുന്നതും കേരളംപോലെയൊരു പരിഷ്കൃത സമൂഹത്തിന് ലജ്ജാകരമാണ് .
പാർട്ടി… സംഘടന… പ്രസ്ഥാനം ഇതേതായാലും ഉന്മൂലന രാഷ്ട്രീയം നടത്തുന്നവരെ ശക്തമായി തള്ളിപ്പറയുകയും ഒറ്റപ്പെടുത്തുകയും വേണം .
ഒരുകൂട്ടർ കവലകളിൽ സ്റ്റേജ് കെട്ടി തീർത്തുകളയുമെന്ന് പരസ്യമായി പ്രസംഗിച്ച് വടിവാളും കത്തിയുമെടുത്ത് കൈവെട്ടിയും തലവെട്ടിയും ഭയപ്പെടുത്തി വരുതിയിലാക്കാൻ നോക്കുമ്പോൾ പ്രബലരായ ഇടതും വലതും പാർട്ടികൾ മൗനത്തിലൊളിച്ചിരിക്കുകയാണല്ലോ .
ഈ സാഹചര്യത്തിൽ തിരിഞ്ഞുനിന്ന് ‘ക്രിസംഘി’യെന്ന് അടയാളപ്പെടേണ്ടി വരുന്നുണ്ടെങ്കിൽ അത് വെറുപ്പിന്റെ രാഷ്ട്രീയമല്ലെന്നും നിലനിൽപ്പിന്റെ രാഷ്ട്രീയമാണെന്നും മനസ്സിലാക്കിക്കൊള്ളുക .
ഭയപ്പെടുത്തി നിശബ്ദരാക്കാൻ നോക്കുന്നത്
വെറുതെയാണ്… നടക്കില്ല .
കൊലപാതകത്തെ തുടർന്ന് BJP- പ്രസിഡന്റ് സുരേന്ദ്രൻ നൽകിയ പ്രതികരണത്തിന്റെ മുന്നോടിയായുള്ള ചില ദൃശ്യങ്ങളെടുത്ത്
രണ്ട് മാധ്യമങ്ങളുടെ സഹായത്തോടെ
ട്രോൾ പോസ്റ്റുകളിറക്കി സുരേന്ദ്രന് ആത്മാർത്ഥതയില്ലെന്ന നുണ പ്രചരിപ്പിച്ച്
അതിന്റെ മറവിൽ ഭീകരമായ നരഹത്യയെ കുഴിച്ചുമൂടാൻ ഒരുകൂട്ടർക്ക്‌ കഴിഞ്ഞു .
കാരണം നേരത്തെ പറഞ്ഞതുതന്നെ…
ഇത് കേരളമാണല്ലോ…!

സുരേന്ദ്രന്റെ പ്രതികരണത്തെപ്പറ്റി
24 news റിപ്പോർട്ടർ Alex Ram Mohammed
fb-യിലിട്ട പോസ്റ്റ് താഴെ കൊടുക്കുന്നു .
” ആശയങ്ങളിലെ അഭിപ്രായ വ്യത്യാസവും സംഘർഷവും ഒക്കെ നിലനിർത്തി കൊണ്ട് തന്നെ പറയട്ടെ, ഈ പ്രചരിക്കുന്നത് അവാസ്തവമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ ഈയുള്ളവനും ഉണ്ടായിരുന്നു. വെളിച്ചക്കുറവ് മൂലം മുന്നോട്ട് നിൽക്കാൻ മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നിങ്ങളുടെ ഈ മൈക്കുകൾ നീക്കിയാൽ അല്ലേ മുന്നോട്ട് വരാനാകു എന്ന് പറയുകയായിരുന്നു കെ.സുരേന്ദ്രൻ. അത് അവിടെ നിന്ന മാധ്യമ പ്രവർത്തകരോടുള്ള സൗഹൃദ രൂപേണയുള്ള മറുപടിയായിരുന്നു..
അത് എ.വിജയരാഘവനായാലും, കെ.സുധാകരനായാലും മാധ്യമ പ്രവർത്തകരോട് ഇങ്ങനെ തന്നെയാവും പ്രതികരണം. ഇക്കാര്യത്തിൽ “കെ.സുരേന്ദ്രനല്ലേ അത് കൊണ്ട് ആവാം… ” എന്ന നിലപാടിനൊപ്പം നിൽക്കാൻ തൽക്കാലം നിവൃത്തിയില്ല…”
#alexrammuhammed
24 news reporter

https://www.facebook.com/permalink.php?story_fbid=441305330957058&id=100052327850712

shortlink

Related Articles

Post Your Comments

Related Articles


Back to top button