ThiruvananthapuramKeralaNattuvarthaLatest NewsNews

സൈബർ ലോകത്ത് ധാരാളം ചതിക്കുഴികൾ, കുഞ്ഞുങ്ങളെ ജാഗ്രതയോടെ ഇന്റർനെറ്റ്‌ ലോകവുമായി ബന്ധിപ്പിക്കുക: വി ശിവൻ കുട്ടി

തിരുവനന്തപുരം: നമ്മൾ കാണുന്ന ഈ സൈബർ ലോകത്ത് ധാരാളം ചതിക്കുഴികളുണ്ടെന്ന് വി ശിവൻ കുട്ടി. വളരെ ജാഗ്രതയോടെ മാത്രമേ കുഞ്ഞുങ്ങളെ ഇന്റർനെറ്റ്‌ ലോകവുമായി ബന്ധിപ്പിക്കാവൂ എന്നും അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

Also Read:ശബരിമലയില്‍ ഭക്തർക്ക് ആശ്വാസമായി നാളെ മുതൽ സ്​പോട്ട്​ ബുക്കിങ്​

‘തൃശ്ശൂരിൽ പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓൺലൈൻ ഗെയിമുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നത്. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് മനസിലാക്കുന്നത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പോലീസ് അന്വേഷണത്തിലൂടെ നമുക്ക് കൂടുതൽ വസ്തുതകൾ മനസിലാക്കാം’, മന്ത്രി പറഞ്ഞു.

‘കോവിഡ് മഹാമാരിക്കാലത്ത് മൊബൈൽ ഫോണും ഇന്റർനെറ്റ്‌ കണക്റ്റിവിറ്റിയുമൊക്കെ കുട്ടികൾക്ക് പ്രാപ്യമായ സാഹചര്യം ആണുള്ളത്. എന്നാൽ രക്ഷിതാക്കളുടെ മേൽനോട്ടത്തിലാവണം ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾ കൈകാര്യം ചെയ്യാൻ. സൈബർ ലോകത്ത് ധാരാളം ചതിക്കുഴികൾ ഉണ്ട്‌. വളരെ ജാഗ്രതയോടെ മാത്രമേ കുഞ്ഞുങ്ങളെ ഇന്റർനെറ്റ്‌ ലോകവുമായി ബന്ധിപ്പിക്കാവൂ. അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യങ്ങൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം. ഏതു പ്രതിസന്ധി ഉണ്ടായാലും അത് അധ്യാപകരോടും രക്ഷിതാക്കളോടും തുറന്നുപറയാൻ കുഞ്ഞുങ്ങൾക്ക് കഴിയും വിധമുള്ള ബന്ധം എപ്പോഴും സൂക്ഷിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു’, മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button