നേമം: യുവാവ് ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് ഭാര്യയും അറസ്റ്റിൽ. പ്രേരണാകുറ്റം ചുമത്തിയാണ് ഭാര്യയെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. അഖിലയുടെ കാമുകൻ വിഷ്ണുവിനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവൻകുട്ടിയുടെ മകനും അഖിലയുടെ ഭർത്താവുമായ ശിവകുമാർ (34) 2019 സെപ്റ്റംബർ മാസത്തിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അഖിലയുടെ അറസ്റ്റ്.
Read Also : യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
അഖില കാമുകനായ വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വാടകവീട്ടിൽ താമസമാക്കിയിരുന്നു. ഇതിൽ മനംനൊന്താണ് ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ശിവകുമാറിന്റെ മരണം സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഖിലയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആർ.വി ബൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments