ThiruvananthapuramLatest NewsKeralaNattuvarthaNews

വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി: സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്

സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല

തിരുവനന്തപുരം: പൂവച്ചലില്‍ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. പൂവച്ചല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ് ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്ന് ഉച്ചയോടെ പൂവച്ചലിലായിരുന്നു സംഭവം.

Read Also : ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അരുണാചല്‍പ്രദേശില്‍ ഇടിച്ചിറക്കി

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button