Latest NewsNewsIndia

ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അരുണാചല്‍പ്രദേശില്‍ ഇടിച്ചിറക്കി

അരുണാചല്‍പ്രദേശില്‍ അറ്റകുറ്റപണികള്‍ക്കായി കൊണ്ടുവന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്

ഇറ്റാനഗര്‍: ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അരുണാചല്‍പ്രദേശില്‍ ഇടിച്ചിറക്കി. വ്യോമസേനയുടെ എംഐ17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്ടറില്‍ രണ്ട് പൈലറ്റുമാരും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ചെറിയ പരിക്കുകളേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : കൊവിഡ് കാല ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്

അരുണാചല്‍പ്രദേശില്‍ അറ്റകുറ്റപണികള്‍ക്കായി കൊണ്ടുവന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ജമ്മുകശ്മീരിലെ ഉധംപൂര്‍ ജില്ലയിലെ പട്‌നിടോപ്പ് ടൂറിസ്റ്റ് റിസോര്‍ട്ടിന് സമീപം സെപ്റ്റംബറില്‍ ഒരു സേന വിമാനം ഇടിച്ചിറക്കുന്നതിനിടെ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.

വന്‍ ദുരന്തം ഒഴിവായതായി അധികൃതര്‍ പ്രതികരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button