Latest NewsKeralaNews

പിങ്ക് പൊലീസിനെതിരെ എട്ടു വയസ്സുകാരിയുടെ ഹർജി : 50 ലക്ഷം നഷ്ടം പരിഹാരം ആവശ്യപ്പെട്ടു

കൊച്ചി: മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് പരസ്യവിചാരണയ്‌ക്കിരയായ എട്ടു വയസ്സുകാരി ഹൈക്കോടതിയിൽ ഹർജി നൽകി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നഷ്ട പരിഹാരം നല്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ചെയ്യാത്ത തെറ്റിന്റെ പേരിൽ ‘കള്ളി” എന്ന് വിളിച്ച് അപമാനിച്ചെന്നും പിതാവിനെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി പലർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. 50 ലക്ഷം രൂപ നഷ്‌ടപരിഹാരം വേണമെന്നും ഹർജിയിൽ പറയുന്നുണ്ട്.

ആറ്റിങ്ങലിൽ വച്ചാണ് എട്ടുവയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസുദ്യോഗസ്ഥ രജിത പൊതുജനമദ്ധ്യത്തിൽ അപമാനിച്ചത്. ഒടുവിൽ രജിതയുടെ തന്നെ ബാഗിൽ നിന്നും ഫോൺ കണ്ടെത്തുകയായിരുന്നു. പിന്നീട് സംഭവത്തിൽ പട്ടികജാതി- പട്ടികവർഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. രജിതയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കാനും ഉത്തരവിട്ടു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ രജിതയെ സ്ഥലം മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button