Latest NewsUAENewsInternationalGulf

സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശം: ബാപ്‌സ് ഹിന്ദു മന്ദിറിന്റെ നിർമ്മാണസ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി

അബുദാബി: അബുദാബിയിലെ ഹിന്ദുക്ഷേത്ര നിർമ്മാണസ്ഥലം സന്ദർശിച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരവികസന കാര്യ മന്ത്രി ഹർദീപ് സിങ് പുരി. അബുദാബിയിൽ നിർമിക്കുന്ന ഹിന്ദു ക്ഷേത്രം സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് ഉയർത്തിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമ്മാണത്തിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രതിനിധി സംഘവും കേന്ദ്രമന്ത്രിയോടൊപ്പം ബാപ്സ് ഹിന്ദു മന്ദിറിന്റെ നിർമാണ സ്ഥലം സന്ദർശിച്ചു.

Read Also: ‘ആയുരാരോഗ്യ സൗഖ്യം നേരുന്നു’: ഗവര്‍ണര്‍ക്ക് സപ്തതി ആശംസകളുമായി മുഖ്യമന്ത്രി

പദ്ധതിയ്ക്കും ഡയറക്ടർ ബോർഡിനും നേതൃത്വം നൽകുന്ന സ്വാമി ബ്രഹ്മവിഹാരിദാസാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. സന്ദർശനത്തിന് ശേഷം യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കേന്ദ്രമന്ത്രി പ്രശംസിച്ചു. എല്ലാ വിശ്വാസങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെ പ്രതിനിധീകരിക്കുന്ന ഒരു വിളക്കാണ് യുഎഇ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മനുഷ്യർ, വിശ്വാസങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയ്ക്കിടയിലുള്ള സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും ആവശ്യകതയെക്കുറിച്ച് ഈ ക്ഷേത്രം ലോകത്തെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിനുള്ള ശിലാനിർമിതികൾ ഇന്ത്യയിൽ നിന്നാണ് കൊണ്ടുവരുന്നത്. ഇത് യുഎഇയ്ക്കുള്ള സമ്മാനമാണ്. അബുദാബിയിലെ ഹിന്ദു ക്ഷേത്രം 1000 വർഷത്തിലേറെ നീണ്ടുനിൽക്കും. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ 2,000-ലേറെ ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്ത, ഇന്ത്യയിൽ നിന്ന് അയച്ച പിങ്ക് മണൽക്കല്ലുകളെക്കുറിച്ചും മന്ത്രി സംസാരിച്ചു.

Read Also: ദിവസവും തൊഴാറില്ല, തീര്‍ത്ഥം കുടിക്കാറില്ല: ദൈവത്തിന്റെ പേരില്‍ കക്കുന്നവര്‍ പേടിച്ചാല്‍ മതി: കെ രാധാകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button