AsiaLatest NewsNewsInternational

താലിബാൻ ഭരണം പരാജയം? അഫ്ഗാനിസ്ഥാനിൽ ഐ എസ് പിടിമുറുക്കുന്നതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐ എസ് പിടുമുറുക്കുന്നതായി റിപ്പോർട്ട്. നേരത്തെ അഫ്ഗാനിസ്ഥാനിലെ നാമമാത്രമായ പ്രദേശങ്ങളിൽ സ്വാധീനമുണ്ടായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്ന് രാജ്യത്തെ ഏറെക്കുറെ എല്ലാ പ്രവിശ്യകളിലും നിർണ്ണായക ശക്തിയായി മാറിയിരിക്കുന്നതായി അഫ്ഗാനിസ്ഥാനിലെ യു എൻ പ്രത്യേക പ്രതിനിധി ദെബോറ ലിയോൺസ് അറിയിച്ചു. ഈ സാഹചര്യത്തിൽ ശാശ്വതമായ പരിഹാരം കാണുന്നതിന് പകരം കൊലപാതകങ്ങളിലും നിയമവിരുദ്ധമായ തടങ്കലിൽ വെക്കലിലുമൊക്കെയാണ് താലിബാൻ അഭിരമിക്കുന്നതെന്നും ലിയോൺസ് കുറ്റപ്പെടുത്തുന്നു.

Also Read:പട്ടിണിയിൽ വലയുന്ന അഫ്ഗാൻ ജനതയെ ചേർത്തു പിടിച്ച് ഇന്ത്യ: പാകിസ്ഥാൻ മണ്ണിലൂടെ അമ്പതിനായിരം ടൺ ഗോതമ്പ് എത്തിക്കും

ഖൊറാസൻ മേഖലയിലെ ഐഎസ് വ്യാപനം തടയാൻ താലിബാന് സാധിക്കുന്നില്ല. ഇതിന്റെ ഫലമായി രാജ്യത്ത് നിരന്തരം ഭീകരാക്രമണങ്ങൾ നടത്തി അരാജകത്വം സൃഷ്ടിക്കാൻ ഐ എസിന് സാധിക്കുന്നുണ്ട്. അതേസമയം ഒരു സർക്കാർ എന്ന നിലയിൽ താലിബാൻ പരാജയമാണെനും യു എൻ പ്രതിനിധി ചൂണ്ടിക്കാട്ടുന്നു.

താലിബാന്റെ രാഷ്ട്രീയ ആദർശം ആധുനിക ഭരണ സമ്പ്രദായത്തിന് യോജിച്ചതല്ല. മാത്രമല്ല അഫ്ഗാനിസ്ഥാനിൽ വിഭവ ശോഷണവും ദാരിദ്ര്യവുമാണ്. താലിബാനിൽ മിക്ക വിഷയങ്ങളിലും ഭിന്നത രൂക്ഷമാണെന്നും യു എൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ ഐ എസ് അഫ്ഗാനിസ്ഥാനിൽ ചുവടുറപ്പിക്കാൻ കാരണമായേക്കാമെന്നും യു എൻ പ്രതിനിധി മുന്നറിയിപ്പ് നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button