Latest NewsUAENewsInternationalGulf

ഇന്ത്യൻ ലൂബ്രിക്കേഷന്റെ ഷാർജയിലെ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി

ഷാർജ: ലൂബ്രിക്കേഷൻ ഉത്പാദന രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സിദ്ധാർഥ് ഗ്രീസ് ആൻഡ് ലൂബ്‌സിന്റെ ഷാർജയിൽ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഷാർജ ഹംരിയ്യ ഫ്രീ സോണിലാണ് ഉത്പാദന പ്ലാന്റ് തുറന്നത്. ഗൾഫിലെ ഏറ്റവും അത്യാധുനിക സൗകര്യമുള്ള ലൂബ്രിക്കന്റ്, ഗ്രീസ് ഉത്പാദ പ്ലാന്റാണിത്.

Read Also: ഒരു നിമിഷം പോലും അവളെ ആ സ്ഥാനത്ത് ഞങ്ങള്‍ ഇരുത്തില്ല, രാജി വെച്ചെ തീരൂ: ഗുരുതര ആരോപണങ്ങളുമായി ലീഗ് അംഗമായ പ്രസിഡന്റ്

പൂർണമായും ഓട്ടോമാറ്റിക് ഉൽപാദനമാണ് ഈ പ്ലാന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. സിദ്ധാർഥ് ഗ്രീസ് ആൻഡ് ലൂബ്‌സിന്റെ സമ്പൂർണ ഉടമസ്ഥതയിലുള്ള ട്രിനിറ്റി ലൂബ്‌സ് ആൻഡ് ഗ്രീസിന്റെ പേരിലാണ് പ്ലാന്റ് പ്രവർത്തിക്കുക. പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ കമ്പനിയുടെ രാജ്യാന്തര പ്രവർത്തനം കൂടുതൽ ഊർജിതമാകുമെന്നാണ് വിലയിരുത്തൽ. എണ്ണ മേഖലയിലെ ഇന്ത്യ-യുഎഇ ബന്ധത്തിന്റെ കരുത്ത് കൂടിയാണ് പുതിയ പ്ലാന്റ് എന്ന ലക്ഷ്യം സാക്ഷാത്കരിച്ചതെന്ന് ചെയർമാൻ സുധീർ സച്ച്‌ദേവ അറിയിച്ചു.

ഹംരിയ ഫ്രീസോൺ ഡയറക്ടർ സൗദ് സലീം അൽ മസ്ഊൽ, ഇന്ത്യയിൽ നിന്ന് ഒഎൻജിസി ചെയർമാൻ സുഭാഷ് കുമാർ, പെട്രോളിയം വകുപ്പ് അഡിഷണൽ സെക്രട്ടറി അമർനാഥ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്രതിനിധികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കമ്പനിയുടെ രാജ്യാന്തര വിഭാഗം ഡയറക്ടർ ഇഷ ശ്രീവാസ്തവ തുടങ്ങിയവർ ഉദഘാടന ചടങ്ങിൽ പങ്കെടുത്തു.

Read Also: മുന്നറിയിപ്പില്ലാതെയല്ല പറഞ്ഞിട്ട് തന്നെയാണ് തമിഴ്നാട് ആളിയാർ ഡാം തുറന്നത്: മന്ത്രി റോഷി അഗസ്റ്റിന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button