ThiruvananthapuramLatest NewsKeralaNattuvarthaNews

കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

മുട്ടച്ചല്‍ ആറരക്കരയില്‍ ശശി (63)ആണ് പൊലീസ് പിടിയിലായത്

വെള്ളറട: കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് പ്രതിയെ പൊലീസ് പിടികൂടിയത്. മുട്ടച്ചല്‍ ആറരക്കരയില്‍ ശശി (63)ആണ് പൊലീസ് പിടിയിലായത്.

മുട്ടച്ചല്‍ മലങ്കര കത്തോലിക്ക ദേവാലയ കുരിശടിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്നാണ് ഇയാൾ മോഷണം നടത്തിയത്. പൊലീസ് ഇയാൾ കവര്‍ച്ച നടത്തിയ രൂപയും കണ്ടെത്തിയിട്ടുണ്ട്.

Read Also : പുത്തന്‍ കുരിശിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

വെള്ളറട സി.ഐ എം.ആര്‍. മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ സുരേഷ്, എ.എസ്.ഐമാരായ അജിത്ത്, ശശികുമാര്‍, സി.പി.ഒമാരായ അനീഷ്, രാജീവ്, പ്രദീപ്, ശ്യാമളാദേവി, പ്രതീഷ് അടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button