News

പുതിയ കാര്‍ഷിക നിയമങ്ങള്‍ നല്ലതായിരുന്നു: കര്‍ഷകര്‍ക്ക് അത് മനസിലാക്കാനുള്ള സമയമായിട്ടില്ലെന്ന് അൽഫോൻസ് കണ്ണന്താനം

അടുത്ത പത്ത് വര്‍ഷം ഇന്ത്യ ഭരിക്കാന്‍ പോകുന്നത് ബി.ജെ.പി.യാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി : തന്റെ കാഴ്ചപ്പാടില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ നല്ലതായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. എന്നാൽ, ജനാധിപത്യത്തില്‍ ജനവികാരമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും എത്ര നല്ല നിയമമാണെങ്കിലും ജനങ്ങള്‍ക്ക് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാരിനത് നടപ്പാക്കാന്‍ സാധിക്കുകയില്ലെന്നും അതാണ് കര്‍ഷകസമരം തെളിയിക്കുന്നതെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഏതു നല്ല കാര്യവും നടപ്പാക്കാന്‍ പറ്റുകയുള്ളൂ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. അടുത്ത പത്ത് വര്‍ഷം ഇന്ത്യ ഭരിക്കാന്‍ പോകുന്നത് ബി.ജെ.പി.യാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

സമരം ചെയ്യുന്ന കര്‍ഷകര്‍ ഖലിസ്ഥാനികളാണെന്നോ പണക്കാരാണെന്നോ തങ്ങളാരും പറഞ്ഞിട്ടില്ല. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്കെതിരാണെന്ന തരത്തില്‍ അവര്‍ക്ക് ഒരു വികാരമുണ്ടായി. അതാണ് സമരത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളവുകള്‍ പല വിപണികളില്‍ വില്‍ക്കാന്‍ അവകാശം നല്‍കുന്ന തരത്തിലുള്ള നിയമമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നത്. എന്നാൽ, നമ്മുടെ കര്‍ഷകര്‍ക്ക് അതുള്‍ക്കൊള്ളാനുള്ള സമയമായിട്ടില്ല. അതുകൊണ്ട് അത് പിന്‍വലിക്കുന്നതായിരിക്കും ജനാധിപത്യത്തില്‍ ഏറ്റവും നല്ല കാര്യമെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുനാനാക്ക് ജയന്തിയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന പ്രഖ്യാപനം. രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായും ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button