Latest NewsNewsIndia

പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിക്കും

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്‌സഭയിൽ പാസാക്കും. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ സഭയിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കും.

Read Also  :  സൈജുവിന്റെ ഫോണിൽ ലഹരി നൽകി നിരവധി പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായി വിവരങ്ങൾ

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുൾപ്പെടെ 26 ബില്ലുകൾ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കും. ക്രിപ്‌റ്റോ കറൻസി നിയന്ത്രണ ബിൽ, നഴ്‌സിങ് കൗൺസിൽ ബിൽ, നർക്കോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്ടിക് സബ്സ്റ്റൻസ് ബിൽ, സെൻട്രൽ വിജിലൻസ് കമ്മീഷൻ(ഭേദഗതി)ബിൽ എന്നിവ ഇക്കൂട്ടത്തിലുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ടാണ് ഇത്തവണയും ലോക്സഭയും രാജ്യസഭയും സമ്മേളിക്കുക. ഡിസംബർ 23-നാണ് ശൈത്യകാല സമ്മേളനം സമാപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button