Latest NewsIndia

‘ജീവൻ പോയാലും വേണ്ടില്ല വാക്സിൻ എടുക്കില്ല’ :അഖിലേഷ് യാദവ് വാക്സിനെടുക്കാത്തതിന്റെ കാരണം പുറത്ത്

'എനിക്ക് കോവിഡ് ബാധിച്ചിരുന്നു, ഒരു വ്യക്തിക്ക് ഒരിക്കൽ വൈറസ് ബാധിച്ചാൽ അത് വീണ്ടും ലഭിക്കില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. '

ലഖ്‌നൗ: മഹാമാരിയുടെ നടുവിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കാനും സ്വന്തം ജീവൻ അപകടത്തിലാക്കാനും ഉറച്ച് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. എന്തൊക്കെ വന്നാലും താൻ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നില്ല, കാരണം സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുണ്ട്, എന്ന് അഖിലേഷ് ശക്തമായി വാദിച്ചു.

ഒരു തിരഞ്ഞെടുപ്പ് റാലിയിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ, സർക്കാർ മോദിയുടെ ഫോട്ടോ നീക്കം ചെയ്യുകയും ദേശീയ പതാകയുടെ ചിത്രം വാക്സിൻ സർട്ടിഫിക്കറ്റിൽ പതിപ്പിക്കുകയും ചെയ്തില്ലെങ്കിൽ താൻ കോവിഡ് -19 വാക്സിൻ എടുക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇത് തന്നെയാണ് തെരഞ്ഞെടുപ്പ് അടുത്തിട്ടും എൻഡിടിവിയോട് അഖിലേഷ് ആവർത്തിച്ചതും. അഖിലേഷ് യാദവിനെ സംബന്ധിച്ചിടത്തോളം, തന്റെ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ കാണുന്നതിനേക്കാൾ പൊതുജനാരോഗ്യം അപ്രധാനമാണ്.

പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ വിസമ്മതിച്ച് പൊതുജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നതെന്ന് എൻ‌ഡി‌ടി‌വി ജേണലിസ്റ്റ് പ്രേരിപ്പിച്ചിട്ടും, ജീവൻ അപകടത്തിലായാലും വേണ്ടില്ല മോദിയുടെ ചിത്രം നീക്കം ചെയ്താൽ വാക്സിൻ എടുക്കുമെന്ന് അഖിലേഷ് വാശിപിടിച്ചു. ഒരു ജനാധിപത്യ രാജ്യത്തിന്റെ വാക്‌സിൻ സർട്ടിഫിക്കറ്റിലും നേതാവിന്റെ ചിത്രം ആവശ്യമില്ലെന്നവകാശപ്പെട്ട യാദവ്, പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ നീക്കം ചെയ്യാത്തത് വരെ താൻ വാക്‌സിൻ എടുക്കില്ലെന്ന് ആവർത്തിച്ചു.

കൂടാതെ, താൻ ഇതുവരെ കോവിഡ് -19 വാക്സിൻ എടുത്തിട്ടില്ലെന്ന വസ്തുതയിൽ ഏറെക്കുറെ അഭിമാനത്തോടെ എസ്പി മേധാവി പറഞ്ഞു: ‘എനിക്ക് കോവിഡ് ബാധിച്ചിരുന്നു, ഒരു വ്യക്തിക്ക് ഒരിക്കൽ വൈറസ് ബാധിച്ചാൽ അത് വീണ്ടും ലഭിക്കില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ‘ കൂടാതെ ഇതിനെ അഖിലേഷ് ബിജെപി വാക്സിൻ എന്ന് വിളിച്ചു അധിക്ഷേപിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button