KannurKeralaNattuvarthaLatest NewsNews

ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സിന്റെ മ​ത്സ​ര​യോ​ട്ടം : ബൈ​ക്ക്​ യാ​ത്രക്കാരൻ ടയറിനടിയിൽ പെട്ട് മരിച്ചു

ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി പ​മ്പാ​ല​ക്ക് സ​മീ​പം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 5.45 ഓ​ടെ​യാ​ണ് സംഭവം

പാ​പ്പി​നി​ശ്ശേ​രി: സ്വ​കാ​ര്യ ബ​സിന്റെ മ​ത്സ​ര​യോ​ട്ട​ത്തി​നി​ട​യി​ൽ ബൈ​ക്ക് യാ​ത്രക്കാരന് ദാരുണാന്ത്യം. പാ​പ്പി​നി​ശ്ശേ​രി പ​ഴ​ഞ്ചി​റ ധ​ർ​മ​ക്കി​ണ​റി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി മേ​പ്പ​യി​ൽ സ​ന്ദീ​പ് കു​മാ​റാ​ണ്​ (32) അ​പ​ക​ടത്തിൽ പെട്ട് ത​ൽ​ക്ഷ​ണം മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി പ​മ്പാ​ല​ക്ക് സ​മീ​പം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 5.45 ഓ​ടെ​യാ​ണ് സംഭവം. സ്വ​കാ​ര്യ ബ​സും ബൈ​ക്കും ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കുകയായിരുന്നു.​ ഇതി​നി​ടെ പ​മ്പാ​ല​ക്ക് സ​മീ​പ​ത്തെ സ​ർ​വി​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തു ​വെ​ച്ച് ബസ് ബൈ​ക്കി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടമുണ്ടായത്. ബൈ​ക്കി​ൽ ബ​സ് ത​ട്ടി​യ​തോ​ടെ ബൈ​ക്ക് യാ​ത്രക്കാ​നാ​യ യു​വാ​വ് ബ​സി​ന​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ബ​സിന്റെ ട​യ​ർ ശ​രീ​ര​ത്തി​ൽ ക​യ​റി​യി​റ​ങ്ങുകയും ഹെ​ൽ​മ​റ്റ​ട​ക്കം ത​ക​രുകയും ചെയ്തു.

Read Also : തടവുകാരന്റെ എ​ട്ടു​വ​യ​സ്സു​ള്ള മ​ക​നെ രണ്ടാനമ്മയും മകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

പ​ഴ​ഞ്ചി​റ​യി​ലെ ശ്രീ​ധ​രന്റെ​യും മേ​പ്പ​യി​ൽ ച​ന്ദ്ര​മ​തി​യു​ടെ​യും മ​ക​നാ​യ സ​ന്ദീ​പ് കു​മാ​ർ അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ന​ൽ, സ​ജി​ഷ്, ഷം​ന. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യിലേക്ക് മാറ്റി. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇന്ന് സം​സ്ക​രി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button