UAELatest NewsNewsInternationalGulf

തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

അബുദാബി: നഗരപരിധിയിലെ റോഡുകളിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്നാണ് അബുദാബി പോലീസ് അറിയിച്ചിരിക്കുന്നത്. ഇത്തരം വാഹനങ്ങൾക്ക് 1000 ദിർഹം പിഴയായി ചുമത്തുമെന്നും 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി.

Read Also: പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിട്ടു: ലിജോയ്ക്കും ജോജു ജോർജിനുമെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ്

അബുദാബി നഗരപരിധി, അൽ ഐൻ നഗരപരിധി, മറ്റു നഗരപരിസരങ്ങൾ തുടങ്ങിയ ഇടങ്ങളിലെ റോഡുകളിൽ ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. അബുദാബി നഗരപരിധിയിൽ രാവിലെ 6:30 മുതൽ 9:00 മണി വരെയും, വൈകീട്ട് 3:00 മുതൽ 6:00 മണിവരെയുമുള്ള സമയമാണ് ഏറ്റവും തിരക്കേറിയതായി കണക്കാക്കുന്നത്. അൽ ഐൻ നഗരപരിധിയിൽ രാവിലെ 6:30 മുതൽ 8:30 മണിവരെയും, വൈകീട്ട് 2:00 മുതൽ 4:00 മണി വരെയുമാണ് നിയന്ത്രണങ്ങൾ ബാധകമാകുക.

Read Also: ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല: സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button