Latest NewsKeralaNattuvarthaNews

മുന്നാക്ക സംവരണ വിഷയം സംബന്ധിച്ച്‌ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയം സംബന്ധിച്ച്‌ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം അട്ടിമറിക്കുന്നില്ലെന്നും, മറിച്ച്‌ എല്ലാ വിഭാഗത്തിലെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നയമാണു എല്‍ഡിഎഫിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:ഒമാൻ ദേശീയ ദിനാഘോഷം: എക്‌സ്‌പോ വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും

‘മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഇന്നാരംഭിക്കും. ഒരു കൂട്ടര്‍ കാരണമാണു തങ്ങള്‍ക്ക് ആനുകൂല്യം കിട്ടാത്തതെന്ന മട്ടില്‍ വാദിക്കുന്ന പ്രവണത ശരിയായതല്ല. എല്ലാവര്‍ക്കും ജീവിതയോഗ്യമായ സാഹചര്യമുണ്ടാകുകയാണു പ്രധാനം. എന്നാല്‍ അതില്ല. അതിനു കാരണം വ്യവസ്ഥിതിയുടെ കുഴപ്പമാണ്. അടിസ്ഥാനപരമായ ഇത്തരമൊരു അവസ്ഥയ്ക്ക് അറുതിവരുത്താനുള്ള കൂട്ടായ പോരാട്ടമാണു നടക്കേണ്ടത്. ആ പോരാട്ടത്തില്‍ അണിനിരക്കേണ്ട വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന അവസ്ഥയാണ് പരസ്പരം ആരോപണമുന്നയിക്കുന്നതിലൂടെ ഉണ്ടാവുകയെന്നതു തിരിച്ചറിയണം’, മുഖ്യമന്ത്രി പറഞ്ഞു.

‘സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം പരമദരിദ്രരാണ്. ഒരു സംവരണാനുകൂല്യവും ലഭിക്കില്ല. ഇതാണു 10 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിലേക്ക് എത്തുന്നതിനിടയാക്കിയത്. സംസ്ഥാനത്ത് 50 ശതമാനം സംവരണം പട്ടികജാതി-വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കുമായി നിലനില്‍ക്കുന്നുണ്ട്. ബാക്കി വരുന്ന 50 ശതമാനത്തില്‍ പൊതുവിഭാഗത്തിലെ പാവപ്പെട്ട 10 ശതമാനത്തിനു പ്രത്യേക പരിഗണന നല്‍കുന്ന നിലയാണ് ഇപ്പോള്‍ വരിക. ഇതൊരു കൈത്താങ്ങാണ്’, മുഖ്യമന്ത്രി വ്യക്തമാക്കി.

‘ആദ്യം പറഞ്ഞ സംവരണവിഭാഗത്തിന്റെ 50 ശതമാനം തുടരുക തന്നെ ചെയ്യും. 10 ശതമാനം ഏര്‍പ്പെടുന്നത് ഏതെങ്കിലും തരത്തിലുള്ള സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ല. കഴിഞ്ഞ പതിറ്റാണ്ടുകളിലെ സംവരണേതര വിഭാഗത്തില്‍പ്പെട്ട പലരും സാമ്പത്തികമായി വലിയ തോതില്‍ വിഷമമനുഭവിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന ആളുകള്‍ക്കാണു 10 ശതമാനം സംവരണാനുകൂല്യം ലഭിക്കുന്നത്. എല്ലാ വിഭാഗത്തിലെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നയമാണു സംവരണത്തിന്റെ കാര്യത്തിലും എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുന്നത്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button