Latest NewsNewsEuropeInternational

ജർമ്മൻ ക്രിസ്മസ് ബസാർ ഇന്ന് തുറക്കും: ബൾഗേറിയയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം

സോഫിയ: ബൾഗേറിയയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ജർമ്മൻ ക്രിസ്മസ് ബസാർ ഇന്ന് തുറക്കും. വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം. സാമൂഹിക അകലം നിർബ്ബന്ധമാണ്. എന്നാൽ മാസ്ക് നിർബ്ബന്ധമില്ല.

Also Read:ന്യൂസിലാൻഡിനെതിരെ 7 വിക്കറ്റ് ജയം: പരമ്പര സ്വന്തമാക്കി ഇന്ത്യ

വാക്സിനെടുത്ത മുതിർന്നവർക്കൊപ്പം മാത്രമേ കുട്ടികൾക്ക് പ്രവേശനം നൽകൂ. ബൾഗേറിയയെ കൊവിഡ് വ്യാപനത്തിന്റെ അനിശ്ചിതത്വത്തിൽ നിന്ന് പുറത്തെത്തിക്കാൻ ക്രിസ്മസ് ബസാർ കൊണ്ട് സാധിക്കുമെന്ന് അധികൃതർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജർമ്മനയിലെ വർണാഭമായ ക്രിസ്മസ് ആഘോഷങ്ങളുടെ പാരമ്പര്യം ബൾഗേറിയയിലും എത്തിക്കുകയാണ് ബസാറിന്റെ ലക്ഷ്യം.

2011ലാണ് ബൾഗേറിയയിൽ ജർമ്മൻ ക്രിസ്മസ് ബസാർ ആരംഭിച്ചത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് ഉടനീളം ആളുകൾക്ക് സാധനങ്ങൾ വാങ്ങാനും ഒത്ത് കൂടാനും വേണ്ടി തടി കൊണ്ടുള്ള വീടുകളും കൂടാരങ്ങളും പണിയുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വയം നിയന്ത്രണങ്ങൾ പാലിച്ചും മറ്റുള്ളവരെ അതിന് പ്രേരിപ്പിച്ചും ആഘോഷങ്ങൾ കൊണ്ടാടാമെന്ന് സംഘാടകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button