Latest NewsNewsInternational

ക്രിപ്​റ്റോ കറന്‍സികള്‍ക്ക് രാജ്യങ്ങളെ അസ്ഥിര​പ്പെടുത്താനുള്ള കഴിവുണ്ട്​: മുന്നറിയിപ്പുമായി ഹിലരി ക്ലിന്‍റണ്‍

2017ല്‍ ട്രംപിനെതിരെ യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്​ കാരണം റഷ്യയുടെയും പുടിന്‍റെയും ഇടപെടലാണെന്ന്​ ഹിലരി വാദിച്ചിരുന്നു.

സിംഗപ്പൂർ: ലോകരാജ്യങ്ങൾക്ക് ഭീഷണിയായി ക്രിപ്​റ്റോ കറന്‍സി മാറുമെന്ന് അ​മേ​രി​ക്ക​യുടെ മു​ന്‍ സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റിയും പ്രസിഡന്‍റ്​ സ്ഥാനാര്‍ഥിയുമായിരുന്ന ഹി​ല​രി ക്ലി​ന്‍​റ​ണ്‍. ക്രിപ്‌റ്റോകറന്‍സി നേടിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ രാജ്യങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും ആത്യന്തികമായി മുഴുവന്‍ രാജ്യങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ അതിന്​ കഴിയുമെന്നും ഹിലരി ക്ലിന്‍റണ്‍ പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പ​​​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അവര്‍.

‘അവയ്​ക്ക്​ രാജ്യങ്ങളെ അസ്ഥിര​പ്പെടുത്താനുള്ള കഴിവുണ്ട്​. അത്​ ചെറുതായി ആരംഭിച്ച്‌​, വളരെ വലുതായി മുന്നോട്ട്​ പോകുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സാധാരണ കറന്‍സിയെ തുരങ്കം വയ്ക്കാനും ഡോളറിനെ കേവലം റിസര്‍വ്​ കറന്‍സി മാത്രമാക്കി മാറ്റാനുമുള്ള ശേഷിയുണ്ട്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ തെറ്റായ വിവരങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍പ്പെടെ നിരവധി പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്’- ഹിലരി വ്യക്തമാക്കി.

Read Also: എതിർപ്പുകൾ മറികടന്ന് ലോകരാഷ്‌ട്രങ്ങളുമായി കൂടുതല്‍ അടുത്ത് തായ്‌വാൻ

റഷ്യന്‍ പ്രസിഡന്‍റ്​ വ്‌ളാഡിമിര്‍ പുടിനെ വിമര്‍ശിക്കുന്നതിനിടയിലാണ് ഹിലരി ക്രിപ്​റ്റോ കറന്‍സിക്കെതിരെ രംഗത്തുവന്നത്​. ഹാക്കര്‍മാരുടെയും വ്യാജ വിവരങ്ങളും സൈബര്‍ യുദ്ധങ്ങളും കൈകാര്യം ചെയ്യുന്ന വളരെ വലിയ സംഘത്തെ പുടിന്‍ വിന്യസിച്ചതായി അവര്‍ കുറ്റപ്പെടുത്തി. 2017ല്‍ ട്രംപിനെതിരെ യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്​ കാരണം റഷ്യയുടെയും പുടിന്‍റെയും ഇടപെടലാണെന്ന്​ ഹിലരി വാദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button