ThiruvananthapuramLatest NewsKeralaNattuvarthaNews

ഭാര്യാസഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ

തലയിൽ ആഴത്തിൽ മുറിവേറ്റ ഷിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലയിൻകീഴ്: ഭാര്യാസഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വ്ലാത്താങ്കര ഷാലു ഭവനിൽ ഷാലുവിനെ (34) ആണ് പൊലീസ് പിടികൂടിയത്. മാറനല്ലൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

പ്രതിയുടെ ആക്രമണത്തിൽ മാറനല്ലൂർ പ്ലാവിള അനുഭവനിൽ ഷിബിനാണ് (30) പരിക്കേറ്റത്. തലയിൽ ആഴത്തിൽ മുറിവേറ്റ ഷിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

Read Also : കാ​റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താൻ ശ്രമം : നാ​ല് യു​വാ​ക്ക​ൾ അറസ്റ്റിൽ

ഷാലു ഭാര്യയുമായി മാസങ്ങളായി പിണങ്ങി കഴിയുകയായിരുന്നു. ബുധനാഴ്ച ഇയാൾ ഭാര്യയെ കാണാൻ പ്ലാവിളയിലെ വീട്ടിലെത്തിയെങ്കിലും ഷിബിൻ അനുവദിച്ചില്ല. തുടർന്ന് നടന്ന തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button