AsiaLatest NewsNewsInternational

ബലാത്സംഗ കേസ് പ്രതികളെ വന്ധ്യംകരിക്കൽ: നിയമം പിൻവലിക്കാനുള്ള നീക്കവുമായി പാകിസ്ഥാൻ

നടപടി മതപണ്ഡിതരുടെ ആവശ്യ പ്രകാരം

ഇസ്ലാമാബാദ്: ബലാത്സംഗ കേസ് പ്രതികളെ വന്ധ്യംകരിക്കുന്ന നിയമം പിൻവലിക്കാനുള്ള നീക്കവുമായി പാക് സർക്കാർ. പീഡനക്കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവരെ രാസപ്രയോഗത്തിലൂടെ വന്ധ്യംകരിക്കണമെന്ന വ്യവസ്ഥ ക്രിമിനൽ നിയമത്തിൽ നിന്ന് ഒഴിവാക്കാനാണ് പാകിസ്ഥാൻ ആലോചിക്കുന്നത്. കൗൺസിൽ ഓഫ് ഇസ്‌ലാമിക് ഐഡിയോളജിയുടെ എതിർപ്പിനെ തുടർന്നാണ് ഇത്.

Also read:കുട്ടികളിലെ കൊവിഡ് പ്രതിരോധം: ഫൈസർ വാക്സിന് അംഗീകാരം നൽകി കാനഡ

ബലാത്സംഗ കേസ് പ്രതികളെ വന്ധ്യംകരിക്കുന്ന നിയമം അനിസ്‌ലാമികമാണെന്നായിരുന്നു കൗൺസിൽ ഓഫ് ഇസ്‌ലാമിക് ഐഡിയോളജിയുടെ വിലയിരുത്തൽ. ഇസ്‌ലാമിക വിഷയങ്ങളിൽ പാക്ക് സർക്കാരിനും പാർലമെന്റിനും ഉപദേശം നൽകുന്ന ഭരണഘടനാസ്ഥാപനമാണ് സി ഐ ഐ.

ബലാത്സംഗ കേസുകളിൽ വിധിതീർപ്പ് വേഗത്തിലാക്കാനും ശിക്ഷകൾ കർശനമാക്കാനും വേണ്ടി കൊണ്ടുവന്ന നിയമഭേദഗതിയിലാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിന്റെ സംയുക്ത സമ്മേളനം ഈ ഭേദഗതി പാസാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button