Latest NewsInternational

വീണ്ടും കലാപ ശ്രമം, കയ്യോടെ പിടികൂടി: പൂജ പന്തലിലേയ്‌ക്ക് ഖുറാനുമായി കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പിടികൂടിയപ്പോൾ ഇയാളുടെ പക്കൽ ഖുറാൻ കോപ്പി ഉണ്ടായിരുന്നതായും കണ്ടെത്തി.

ധാക്ക : സർബജനിൻ പൂജ പന്തലിലേയ്‌ക്ക് ഖുറാനുമായി കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . ബംഗ്ലാദേശിലെ സിൽഹെറ്റ് ഡിവിഷനിലെ ഹബീബ്ഗഞ്ച് ടൗണിലെ ചൗധരി ബസാർ മേഖലയിലാണ് സംഭവം.
നോഖാലി ഡിവിസണിലെ ബേഗംഗഞ്ച് ലുയിതാപൂർ ഗ്രാമത്തിലുള്ള മിസാൻ (25 ) ആണ് പിടിയിലായത് . പൂജ നടക്കുന്ന പന്തലിനു പിന്നിലൂടെ മിസാൻ അകത്തേക്ക് കടക്കാൻ ശ്രമിക്കവേയാണ് നാട്ടുകാർ പിടികൂടിയത് . പിടികൂടിയപ്പോൾ ഇയാളുടെ പക്കൽ ഖുറാൻ കോപ്പി ഉണ്ടായിരുന്നതായും കണ്ടെത്തി.

നേരത്തെയും ദുർഗ പൂജ സമയത്ത് ഇതേപോലെ കലാപമുണ്ടാക്കാൻ ഖുറാൻ കൊണ്ടുവെക്കുകയും ഖുറാനെ അപമാനിച്ചെന്നാരോപിച്ചു ക്ഷേത്രങ്ങൾ അടിച്ചു തകർക്കുകയും നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഖുറാൻ കൊണ്ടുവെച്ച മുസ്ളീം യുവാവിനെ അറസ്റ്റ് ചെയ്തത്.ഇതിന്റെ പശ്ചാത്തലത്തിൽ മിസാനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് ഹബീബ്ഗഞ്ച് സർദാർ മോഡൽ പോലീസ് ഓഫീസർ ദൗസ് മുഹമ്മദ് പറഞ്ഞു .

ദുർഗാ ദേവീ പന്തലിൽ ഖുറാൻ കൊണ്ടുവച്ച 35 കാരനായ ഇഖ്ബാൽ ഹുസൈൻ എന്ന യുവാവിനെയാണ് കഴിഞ്ഞ മാസം പോലീസ് പിടികൂടിയത് .ഒക്ടോബർ 13ന് ഹുസൈൻ ദുർഗാ ദേവീ പന്തലിൽ കടന്ന് ഖുറാൻ അവിടെ വയ്‌ക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു .

ദുർഗാദേവിയുടെ കാൽപ്പാദത്തിന് സമീപം ഖുറാൻ കണ്ടുവെന്ന് ആരോപിച്ചാണ് അക്രമികൾ രാജ്യത്തുടനീളം ഹിന്ദു വിരുദ്ധ കലാപം അഴിച്ച് വിട്ടത്. രാജ്യത്തെ നിരവധി ക്ഷേത്രങ്ങളും വിഗ്രഹങ്ങളും അക്രമികൾ നശിപ്പിച്ചു. ആക്രമണത്തിൽ 6 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button