ThiruvananthapuramNattuvarthaLatest NewsKeralaNews

ഓട്ടോയില്‍ മദ്യവില്പന : യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

എക്‌സൈസ് സംഘത്തെ കണ്ട് ഓട്ടോ വഴിയില്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടുകയാണ് ചെയ്തത്

നെയ്യാറ്റിന്‍കര: ഓട്ടോയില്‍ മദ്യവില്പന നടത്തിയ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. കോട്ടുകാല്‍ അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപം പുറമ്പോക്ക് പുരയിടത്തില്‍ അലക്‌സ്(27) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

മരപ്പാലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് സംഘത്തെ കണ്ട് ഓട്ടോ വഴിയില്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടുകയാണ് ചെയ്തത്.

പത്ത് ലിറ്റര്‍ മദ്യവും ഇത് കടത്താനുപയോഗിച്ച ഓട്ടോയും മദ്യം വിറ്റതിനു ലഭിച്ച അയ്യായിരം രൂപയും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. മദ്യശാലയില്‍ നിന്ന്‌ 700 രൂപയ്ക്ക് വാങ്ങുന്ന മദ്യം 1000 രൂപ നിരക്കിലാണ് അലക്‌സ് ഓട്ടോയില്‍ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്.

Read Also : ഗൂഡല്ലൂര്‍ സ്വദേശിയെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രദേശത്ത് അനധികൃത മദ്യക്കച്ചവടം നടക്കുന്നതായി എക്‌സൈസിന് നേരത്തെ വിവരം ലഭിച്ചതിനെത്തുടര്‍ന് കുറച്ചു ദിവസമായി ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button