KeralaLatest NewsIndiaNews

‘കോൺഗ്രസുകാരുടെ ഈ വീരപുരുഷൻ ചില്ലറക്കാരനല്ല, ഹരിയാനയിലെ 300 ഏക്കർ കർഷകരുടെ ഭൂമി കൈക്കലാക്കി’: റെജി ലൂക്കോസ്

തിരുവനന്തപുരം: ഏറെ ചർച്ചയായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതോടെ, ഇത് കർഷകരുടെയും തന്റെ ഭാര്യയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയുടെയും വിജയമാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര അവകാശവാദമുന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, റോബർട്ട് വാദ്രയെ പരിഹസിച്ച് ഇടതുനിരീക്ഷകൻ റെജി ലൂക്കോസ് രംഗത്ത്.

പ്രധാനമന്ത്രിയെ വിറപ്പിച്ച് നിയമം പിൻവലിപ്പിച്ച്, കർഷകരുടെ സമരം വിജയിപ്പിച്ച റോബർട്ട് വാദ്ര ചില്ലറക്കാരനല്ലെന്ന് റെജി ലൂക്കോസ് പരിഹസിക്കുന്നു. കോൺഗ്രസുകാരുടെ ഈ വീരപുരുഷൻ ചില്ലറക്കാരനല്ലെന്നും ഹരിയാനയിലെ 300 ഏക്കർ കർഷകരുടെ ഭൂമിയും രാജസ്ഥാനിലെ ഒടുക്കത്തെ വിലയുള്ള 29O ഏക്കറും അണ്ണൻ ചുമ്മാ കൈക്കലാക്കായിട്ടുണ്ടെന്നും റെജി ലൂക്കോസ് പരിഹസിക്കുന്നു.

Also Read:ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം: ഇപ്പോൾ അപേക്ഷിക്കാം

രാവും പകലും സമരത്തിനായി തന്റെ ഭാര്യയും കർഷകരും പോരാടുകയാണെന്നായിരുന്നു വാദ്ര എഎൻഐയോട് പറഞ്ഞത്. ‘ഇത് കർഷകരുടെയും എന്റെ ഭാര്യയുടെയും വിജയമാണ്, കാരണം അവൾ നടത്തിയ പരിശ്രമത്തിന്റെ അളവ് എനിക്കറിയാം. കർഷകർക്കുവേണ്ടി രാവും പകലും പ്രവർത്തിച്ചു. കഴിഞ്ഞ വർഷം നവംബർ മുതൽ ഞാൻ അവർക്ക് (കർഷകർക്ക്) ഭക്ഷണം അയയ്ക്കുന്നു. അവർ തെരുവിലിറങ്ങിയിട്ടുണ്ട്. ഞാൻ പോയിടത്തെല്ലാം കർഷകർ എന്റെ കാറിനടുത്തേക്ക് ഓടിയെത്തിയത് ആർക്കെങ്കിലും തങ്ങൾ കേൾക്കാനും അവരുടെ സങ്കടങ്ങൾ കേൾക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ്. പ്രിയങ്കയും രാഹുലും കർഷകർക്ക് ഒപ്പം നിന്നെന്നും കോൺഗ്രസ് അവർക്കൊപ്പം നിന്നെന്നും എനിക്കറിയാം, ഇത് അവരുടെ വിജയമാണ്’, വാദ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button