KeralaLatest NewsNewsCrime

ചോക്ലേറ്റിലും ച്യൂയിംഗത്തിലും ഒളിപ്പിച്ച് മാരക മയക്കുമരുന്നുകൾ: സംസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട

തിരുവനന്തപുരം : സംസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരത്തെത്തിയ പാർസലിൽ നിന്നും മാരക മയക്കുമരുന്നുകളായ ആംഫിറ്റാമിനും എൽ എസ് ഡിയുമായണ് നർക്കോട്ടിക്ക്‌ കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത്.

ചോക്ലേറ്റിലും ച്യൂയിംഗത്തിലും ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. ലഹരിമരുന്ന് ഒളിപ്പിച്ച ച്യൂയിംഗമുകളും ചോക്ലേറ്റുകളും അടക്കം ചെയ്ത സമ്മാനപ്പൊതികൾ ബംഗളൂരുവിൽ നിന്ന് കൊറിയർ വഴി എത്തിയെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ എൻസിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also  :  കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

തമിഴ്നാട്ടിലും എൻ സി ബി ലഹരിമരുന്ന് വേട്ട ശക്തമാക്കി. 200 കിലോ കഞ്ചാവാണ് ഈറോഡിൽ നിന്നും പിടിച്ചെടുത്തത്. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button