Latest NewsNewsInternational

തന്റെ വളര്‍ത്തുനായ വീട്ടുമുറ്റത്ത് മറ്റൊരു നായയുടെ ‘പ്രേതവുമായി’ ഓടികളിക്കുന്നു: ദൃശ്യങ്ങളുമായി യുവാവ് (വീഡിയോ)

ഓസ്‌ട്രേലിയ: തന്റെ വളര്‍ത്തുനായ വീട്ടുമുറ്റത്ത് മറ്റൊരു നായയുടെ ‘പ്രേതവുമായി’ ഓടികളിക്കുന്നുവെന്ന വിചിത്രവാദവുമായി ഒരു ഓസ്‌ട്രേലിയന്‍ യുവാവ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ക്യാമറയില്‍ പതിഞ്ഞ നിഗൂഢ ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചതായി യുവാവ് വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ജാക്ക് ഡിമാര്‍ക്കോയുടെ വളര്‍ത്തുനായ റൈഡര്‍, മറ്റൊരു വെളുത്ത നായയുടെ രൂപവുമായി കളിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ജാക്കിന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്നുള്ള ദൃശ്യങ്ങളിൽ നിഴല്‍ എന്ന് തോന്നിപ്പിക്കുന്ന നായയുടെ രൂപം വളര്‍ത്തുനായയെ പിന്തുടരുന്നതും മറ്റും വ്യക്തമാണ്.

പ്രണയത്തിലായതുകൊണ്ടുമാത്രം ലൈംഗികബന്ധത്തിന് സമ്മതം നൽകിയെന്ന് കരുതാനാകില്ല: കേരള ഹൈക്കോടതി

ഗ്യാരേജില്‍ സിഗററ്റ് വലിച്ച് നില്‍ക്കുമ്പോഴാണ് യാദൃശ്ചികമായി സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ കണ്ടതെന്നും ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയ താന്‍ ഉടന്‍ തന്നെ തോട്ടത്തിലേക്ക് ഓടിയതായും ജാക്ക് പറഞ്ഞു. അവിടെ വളര്‍ത്തുനായയെ അല്ലാതെ മറ്റൊന്നിനേയും കണ്ടില്ലെന്നും വീടിന്റെ പിന്നാമ്പുറം വേലി കെട്ടി തിരിച്ചിട്ടുള്ളതിനാൽ പുറത്ത് നിന്ന് മറ്റൊരു നായയ്ക്ക് അകത്തുകടക്കാന്‍ സാധിക്കില്ലെന്നും ജാക്ക് വിശദീകരിച്ചു. അതേസമയം സംഭവത്തിന് പിന്നിൽ അമാനുഷികമായി എന്തോ ആണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button