PalakkadKeralaNattuvarthaLatest NewsNews

സഞ്ജിത്തിന്റെ കൊലപാതകം: കേസ് അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കെ സുരേന്ദ്രന്‍

പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന്റെ മെല്ലപ്പോക്കിന് കാരണം സിപിഎം സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം ആരോപിച്ചു

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനപരിശോധന നടത്തിയില്ലെന്നും റോഡുകള്‍ ഉള്‍പ്പെടെ എല്ലായിടത്തും സിസിടിവികള്‍ ഉണ്ടായിട്ടും അവ പരിശോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : പ്രണയിച്ച് വിവാഹം കഴിച്ച മകളെ അച്ഛന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി: അച്ഛന് കാവല്‍ നിന്ന് മകന്‍, ഭര്‍ത്താവ് മരിച്ചനിലയില്‍

സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ നിരീക്ഷിക്കാനോ അവരെ സംബന്ധിച്ച് അന്വേഷിക്കാനോ പൊലീസ് തയ്യാറായിട്ടില്ലെന്നും സര്‍ക്കാര്‍ അനാസ്ഥയാണ് ഇതിന് കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന്റെ മെല്ലപ്പോക്കിന് കാരണം സിപിഎം സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം ആരോപിച്ചു. സഞ്ജിത്ത് കൊലപാതക കേസ് എന്‍ഐഎക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നാളെ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായെ കാണുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പോപ്പുലര്‍ഫ്രണ്ട് വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button