KollamKeralaNattuvarthaLatest NewsNews

ബസിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം, തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ കയ്യേറ്റശ്രമം: യുവാവ് അറസ്റ്റിൽ

കൊല്ലം: എഴുകോൺ നിന്നും കൊട്ടാരക്കരയിലേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം, ചെളിക്കുഴി, വെട്ടിക്കൽ വീട്ടിൽ തുളസിദാസിന്‍റെ മകൻ ജ്യോതിഷ് (34) ആണ് പോലീസിന്റെ പിടിയിലായത്.

ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരിയെ പ്ലാമൂട് ജങ്ഷനിൽ എത്തിയപ്പോൾ ജ്യോതിഷ് കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് മറ്റ് യാത്രക്കാർ ജ്യോതിഷിനെ തടഞ്ഞുവെക്കുകയും പോലീസിനെ വിളിപ്പിച്ച് യുവാവിനെ കൈമാറുകയായിരുന്നു. അതേസമയം യുവാവിനെ തടയാണ് ശ്രമിച്ച സഹയാത്രക്കാർക്കുനേരെ ഇയാൾ കൈയ്യേറ്റം നടത്താൻ ശ്രമിച്ചതായും യാത്രക്കാർ വ്യക്തമാക്കി.

പതിനേഴുകാരിയായ ഭാര്യാസഹോദരിയെ പീഡിപ്പിച്ചു: യുവാവ് കുറ്റക്കാരനെന്ന് പോക്സോ അതിവേഗകോടതി

സംഭവത്തിൽ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായും തിങ്കളാഴ്ച രാവിലെ തന്നെ പ്രതിയെ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button