Latest NewsNewsInternational

കൊവാക്‌സിൻ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം: അനുമതി നൽകി കാനഡ

ന്യൂഡൽഹി: ഭാരത് ബയോടെകിന്‍റെ കോവിഡ് വാക്സിനായ കൊവാക്‌സിൻ എടുത്തവർക്ക് പ്രവേശനാനുമതി നല്‍കി കാനഡ. കൊവാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് അനുമതി നൽകിയിരിക്കുന്നത്. നവംബർ 30 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയ വാക്‌സിനുകൾ എടുത്തവർക്ക് കാനഡയിൽ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയൻ സർക്കാർ ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവാക്‌സിന് അനുമതി നൽകിയത്.നിലവിൽ ഫൈസർ വാക്‌സിൻ, മൊഡേണ, അസ്ട്രാസെൻക, ജോൺസൺ ആൻഡ് ജോൺസൺ,ബയോൺടെക് എന്നീ വാക്‌സിനുകളെടുത്തവർക്ക് കാനഡ പ്രവേശനം അനുവദിക്കുന്നുണ്ട്.

Read Also  :  ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേട്, കെപിഎസി ലളിത സഹായം ലഭിക്കാൻ യോഗ്യ:ഗണേഷ് കുമാർ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന് നവംബർ 3-നാണ് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്‌സിന്‍ 70% ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button