ThiruvananthapuramLatest NewsKeralaNews

നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും: വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഹാജരാകില്ല

മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണവേളയിലാണ് വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചത്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആരും ഹാജരാകില്ല.

Read Also : ജീവിതത്തില്‍ ആദ്യമായി ജിത്തു നിവര്‍ന്നു നിന്നു: ജിത്തു ഇനി നിവര്‍ന്നു തന്നെ നില്‍ക്കും

വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നതിനാലാണ് പ്രതികള്‍ ഹാജരാകാത്തത്. ഇക്കാര്യം പ്രതികളുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും. മന്ത്രി വി. ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍ എംഎല്‍എ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണവേളയിലാണ് വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചത്. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button