KannurKeralaNattuvarthaLatest NewsNews

വ്യക്തി വൈരാ​ഗ്യം : കേളകത്ത് യുവാവിന് കുത്തേറ്റു

ക​ണി​ച്ചാ​ർ കു​ണ്ടേ​രി സ്വ​ദേ​ശി ക​രി​മ്പി​ൽ ശ്രു​ധി​നാ​ണ്​ (31) കു​ത്തേ​റ്റ​ത്

കേ​ള​കം: കേ​ള​കത്ത് യു​വാ​വി​ന് കു​ത്തേ​റ്റു. മാ​ങ്കു​ള​ത്താണ് സംഭവം. ക​ണി​ച്ചാ​ർ കു​ണ്ടേ​രി സ്വ​ദേ​ശി ക​രി​മ്പി​ൽ ശ്രു​ധി​നാ​ണ്​ (31) കു​ത്തേ​റ്റ​ത്.

വ​യ​റി​ന് കു​ത്തേ​റ്റ ഇ​യാ​ളെ ത​ല​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യ​ക്തി​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണമെന്ന് പൊലീസ് പറഞ്ഞു.

Read Also : ചികിത്സയ്ക്ക് പോവുകയായിരുന്ന കുടുംബത്തെ കെ.എസ്​.ആർ.ടി.സി ബസിൽ നിന്ന്​ ഇറക്കിവി​ട്ടെന്ന്​ പരാതി

പ്ര​തി​ ആരെന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യും പൊ​ലീ​സ് വ്യക്തമാക്കി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ങ്കു​ള​ത്ത് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button