Latest NewsSaudi ArabiaNewsInternationalGulf

ഡെലിവറി മേഖലയിലെ ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍ തസ്തികയിലേക്ക് ഒഴിവ് : നവംബര്‍ 30 വരെ അപേക്ഷിക്കാം

ഇലക്ട്രോണിക് ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ ഡെലിവറി നടത്തുന്ന ജീവനക്കാർക്ക് CITC യുടെ കീഴിൽ രജിസ്ട്രേഷൻ, മെഡിക്കൽ പരിശോധനയ്ക്ക് ശേഷം നൽകുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നവംബർ 30 മുതൽ ഇത്തരം ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഇല്ലാത്തവരോ, മെഡിക്കൽ പരിശോധനയിൽ പ്രശ്‌നങ്ങളില്ലായെന്ന് സ്ഥിരീകരിക്കാത്തവരോ ആയ ജീവനക്കാർക്ക് ഡെലിവറി നടത്താൻ അനുമതി ഉണ്ടായിരിക്കില്ല.

ജീവനക്കാർക്ക് നിർബന്ധമാക്കിയിട്ടുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് നേടുന്നതിൽ വീഴ്ച്ച നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ച് പൂട്ടൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വിശദമാക്കി. സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുള്ള മെഡിക്കൽ കേന്ദ്രങ്ങളിൽ നിന്നാണ് മെഡിക്കൽ ജീവനക്കാർ പരിശോധന നടത്തേണ്ടത്. രക്തസമ്മർദം, ത്വക്ക് രോഗങ്ങൾ, നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങൾ, ലൈംഗികരോഗങ്ങൾ, ക്ഷയരോഗം, കാഴ്ച്ച സംബന്ധമായ പ്രശ്‌നങ്ങൾ, കേൾവിക്കുറവ് തുടങ്ങിയ പരിശോധനകളെല്ലാം ഈ മെഡിക്കൽ ടെസ്റ്റിന്റെ ഭാഗമായി നടത്തും. A1C ടെസ്റ്റ്, ഹെപ്പറ്റൈറ്റിസ് ബി, സി, HIV ടെസ്റ്റ് തുടങ്ങിയ പരിശോധനകളും ഉണ്ടായിരിക്കും.

Read Also: വീരമൃത്യു വരിച്ച മേജര്‍ ധോണ്‍ഡിയാലിന് ശൗര്യചക്ര: ഏറ്റുവാങ്ങിയത് ഭാര്യയും അമ്മയും ചേര്‍ന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button