CricketLatest NewsNewsSports

സിക്‌സടിച്ചതിന്റെ ദേഷ്യം: ബംഗ്ലാദേശ് ബാറ്റ്സ്മാനെ എറിഞ്ഞിട്ട് ഷഹിന്‍ അഫ്രീദി

കറാച്ചി: തന്റെ പന്തിൽ സിക്‌സടിച്ചതിന്റെ ദേഷ്യത്തില്‍ ബംഗ്ലാദേശ് ബാറ്റ്സ്മാനെ എറിഞ്ഞിട്ട് പാകിസ്ഥാന്‍ പേസര്‍ ഷഹിന്‍ അഫ്രീദി. പാകിസ്ഥാന്‍-ബംഗ്ലദേശ് രണ്ടാം ടി20 മത്സരത്തിനിടെയാണ് സംഭവം. അഫിഫ് സിക്‌സര്‍ നേടിയതിനു പിന്നാലെയുള്ള ഡെലിവറിയിലാണ് അഫ്രീദി അനാവശ്യമായി പന്തെടുത്ത് അഫിഫ് ഹുസൈനെ എറിഞ്ഞുവീഴ്ത്തിയത്.

സംഭവത്തില്‍ അഫ്രീദിക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീയുടെ 15 ശതമാനമാണ് അഫ്രീദിയില്‍നിന്ന് പിഴയായി ഈടാക്കുക. ഇതിനു പുറമെ താരത്തിനും മേല്‍ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9ന്റെ ലംഘനമാണ് അഫ്രീദി നടത്തിയതെന്ന് കണ്ടെത്തിയാണ് പിഴയും ഡീമെറിറ്റ് പോയിന്റും ശിക്ഷ വിധിച്ചത്.

Read Also:- നിർത്താതെയുള്ള തുമ്മലിന് ചില വീട്ടുവൈദ്യങ്ങൾ..!!

തന്റെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിച്ച അഫ്രീദി സംഭവത്തില്‍ ക്ഷമാപണം നടത്തി. അഫിഫിന്റെ കാലിലാണ് പന്ത് കൊണ്ടത്. പന്തു കൊണ്ടയുടനെ താരം ക്രീസില്‍ വീണു. ഉടന്‍ തന്നെ പാക് താരങ്ങള്‍ അഫിഫിനടുത്തേക്ക് ഓടിയെത്തി. അഫ്രീദിയും സമീപമെത്തി ക്ഷമാപണം നടത്തി. എന്നിരുന്നാലും അഫ്രീദിയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button