KozhikodeKeralaNattuvarthaLatest NewsNews

അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘം അറസ്റ്റിൽ

​ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പൊ​ലീ​സിന്റെ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്

വ​ട​ക​ര: അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘം പി​ടി​യി​ൽ. വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ല്‍, ഷ​മീ​ര്‍ എ​ന്നി​വ​രാ​ണ് പിടിയിലായത്. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പൊ​ലീ​സിന്റെ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വ​ട​ക​ര ലി​ങ്ക് റോ​ഡി​ല്‍ ചാ​ക്കി​ലാ​ക്കി​യ മാ​ലി​ന്യവുമായി സ്കൂ​ട്ട​റി​ലെ​ത്തി ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​ത് മു​നി​സി​പ്പ​ല്‍ ഹെ​ല്‍ത്ത് വി​ഭാ​ഗ​ത്തിന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ്​ ഇ​വ​ർ പിടി​യി​ലാ​യ​ത്.

വി​ല്യാ​പ്പ​ള്ളി ചെ​ക്കോ​ട്ടി ബ​സാ​റി​ലെ തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി ക​ള്ളാ​ര്‍ക​ണ്ടി അ​ബ്​​ദു​ല്ല​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വ​ല്യാ​ണ്ടി ബീ​ഫ് സ്​​റ്റാ​ളി​ല്‍ നി​ന്നു​ള്ള അ​റ​വു​മാ​ലി​ന്യ​മാ​ണ് ത​ള്ളാ​ൻ ക്വ​ട്ടേ​ഷ​നെ​ടുത്ത​തെ​ന്ന് ഇ​വ​ർ പൊ​ലീ​സി​നു മൊ​ഴി ന​ൽ​കി. തുടർന്ന് മാ​ലി​ന്യം ബീ​ഫ് സ്​​റ്റാ​ളി​ൽ തി​രി​കെ എത്തിക്കുകയും ചെയ്തു.

Read Also : താലികെട്ടിന് തൊട്ടു മുമ്പ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി : ഓഡിറ്റോറിയത്തില്‍ വൻ സംഘർഷം

വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് കെ.​കെ. ബി​ജു, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ഉടമയ്ക്കെതിരെ പി​ഴ ചു​മ​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​സ്.​ഐ ത​ങ്ക​രാ​ജ്, സി.​പി.​ഒ അ​തു​ല്‍, ഡ്രൈ​വ​ര്‍ അ​ജി​ത്, ന​ഗ​ര​സ​ഭ ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ രാ​ജേ​ഷ്‌​കു​മാ​ര്‍ ഡ്രൈ​വ​ര്‍ സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button