ThiruvananthapuramKeralaNattuvarthaLatest NewsNews

ഇ​ൻ​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ

നെ​ടു​മ​ങ്ങാ​ട് പ​റ​ണ്ടോ​ട് ആ​ന​പ്പ​ട്ടി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ സ​ഫാ​ൻ എ​ന്ന മ​നോ​ജി​നെ (20) യാ​ണ് പൊലീസ് പിടികൂടിയത്

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യുവാവ് അറസ്റ്റിൽ. നെ​ടു​മ​ങ്ങാ​ട് പ​റ​ണ്ടോ​ട് ആ​ന​പ്പ​ട്ടി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ സ​ഫാ​ൻ എ​ന്ന മ​നോ​ജി​നെ (20) യാ​ണ് പൊലീസ് പിടികൂടിയത്. പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പേ​രൂ​ർ​ക്ക​ട​യി​ൽ ആണ് സംഭവം. ഇ​ൻ​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട 16 കാ​രി​യെ​യാ​ണ് പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ പോ​ക്സോ നിയമപ്രകാരം പേ​രൂ​ർ​ക്ക​ട എ​സ്.​എ​ച്ച്.​ഒ സ​ജി​കു​മാ​ർ, എ​സ്.​ഐ മാ​രാ​യ സ​ന്ദീ​പ്, രാ​കേ​ഷ്, ജ​യ​കു​മാ​ർ, അ​നി​ക്കു​ട്ട​ൻ നാ​യ​ർ, എ​സ്.​സി.​പി.​ഒ ഷം​നാ​ദ്, സി.​പി.​ഒ മാ​രാ​യ അ​രു​ൺ​കു​മാ​ർ, ശ്രീ​ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Read Also : തർക്കം പരിഹരിക്കാൻ ഇടപെട്ട യുവാവിന് കുത്തേറ്റു : മുൻ പൊലീസുകാരൻ പിടിയിൽ

ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button