KottayamLatest NewsKeralaNattuvarthaNews

തർക്കം പരിഹരിക്കാൻ ഇടപെട്ട യുവാവിന് കുത്തേറ്റു : മുൻ പൊലീസുകാരൻ പിടിയിൽ

മുന്‍ പൊലീസുകാരന്‍ കണ്ണൂര്‍ ഇരിട്ടി ആനന്ദവിലാസത്തില്‍ പ്രസാദിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു

കടുത്തുരുത്തി: പൊതു സ്ഥലത്ത് തർക്കം പരിഹരിക്കാൻ ഇടപെട്ട പെരുവ മൈലെള്ളുംതടത്തില്‍ രതീഷിന്​ ​(40) കുത്തേറ്റു. സംഭവത്തിൽ മുന്‍ പൊലീസുകാരന്‍ കണ്ണൂര്‍ ഇരിട്ടി ആനന്ദവിലാസത്തില്‍ പ്രസാദിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ പൊലീസ് ആണ് പ്രതിയെ​ അറസ്​റ്റ്​ ​ചെയ്​തത്.

ഞായറാഴ്​ച രാവിലെ 8.30ഓടെ പെരുവ ജങ്​ഷനിലായിരുന്നു സംഭവം.സംഭവത്തെ കുറിച്ച് പൊലീസ്​ ഭാഷ്യമിങ്ങനെ: പെരുവ ജങ്​ഷനില്‍ ബസ്​ കാത്തുനിൽക്കുന്നതിനിടെ ഇടുക്കി സ്വദേശിയായ റെജിയും പ്രസാദും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്​ പ്രസാദ്​ മര്‍ദിക്കാന്‍ ശ്രമിച്ചതോടെ അതുവഴിവന്ന ബസിലേക്ക്​ റെജി ഓടിക്കയറി. പിന്നാലെയെത്തിയ പ്രസാദ് വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് രതീഷ് ഇടപെടുന്നത്. ഇതിനിടെയാണ് പ്രസാദിന്റെ കുത്ത്​ രതീഷിനേൽക്കുന്നത്​. ബഹളത്തിനിടെ റെജി ബസില്‍ നിന്നുമിറങ്ങി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു.

Read Also : അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്നു : ഗു​രു​ത​ര പ​രി​ക്കേ​റ്റ് പ​ശു​ക്കി​ടാ​വ് ച​ത്തു

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളൂര്‍ സി.ഐ. പ്രസാദിന്റെ നേതൃത്വത്തിൽ പൊലീസ് പ്രതി പ്രസാദിനെ അറസ്​റ്റ്​ ചെയ്​തു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button