WayanadKeralaNattuvarthaLatest NewsNews

അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്നു : ഗു​രു​ത​ര പ​രി​ക്കേ​റ്റ് പ​ശു​ക്കി​ടാ​വ് ച​ത്തു

വീ​ട്ടി​ൽ കെ​ട്ടി​യ കി​ടാ​വി​നെ അ​ജ്ഞാ​ത​ ജീ​വി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു

പൊ​ഴു​ത​ന: അ​ജ്ഞാ​ത ​ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് പ​ശു​ക്കി​ടാ​വ് ച​ത്തു. ബുധനാഴ്ച അ​ജ്ഞാ​ത​ ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ​ഗുരുതര പരിക്കേറ്റ പ​ശു​ക്കി​ടാ​വ് ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യോ​ടെയാണ് ചത്തത്.

അ​ജ്ഞാ​ത ​ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പൊ​ഴു​ത​ന ഏ​ഴാം വാ​ർ​ഡ് പ​ന്ത്ര​ണ്ടാം​പാ​ലം താ​മ​സി​ക്കു​ന്ന ത​ങ്ക ശേ​ഖ​രന്റെ ആ​റു മാ​സ​മു​ള്ള മൂ​രി​ക്കി​ടാ​വാ​ണ് ച​ത്ത​ത്. വീ​ട്ടി​ൽ കെ​ട്ടി​യ കി​ടാ​വി​നെ അ​ജ്ഞാ​ത​ ജീ​വി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. വെ​റ്റ​റി​ന​റി സ​ർ​ജന്റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്​​റ്റു​മോ​ർ​ട്ടം ന​ട​ത്തി സം​സ്‌​ക​രി​ച്ചു.

Read Also : കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി : തിരച്ചിൽ പുരോ​ഗമിക്കുന്നു

ക​ന്നു​കാ​ലി​ക​ൾ, വ​ള​ർ​ന്നു​നാ​യ, കാ​ട്ടു​പ​ന്നി എ​ന്നി​വ​യടക്കം അ​ജ്ഞാ​ത​ ജീ​വിയുടെ ആക്രമണത്തിൽ ചത്തിട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പറയുന്ന​ത്. എ​ന്നാ​ൽ, വ​നം​വ​കു​പ്പ്‌ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ഇത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

പു​ലി​യോ​ട് സാ​ദൃ​ശ്യ​മു​ള്ള കാ​ൽ​പാ​ടു​ക​ൾ പ്ര​ദേ​ശ​ത്ത്കണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​നം​വ​കു​പ്പ്‌ അ​മ്മാ​റ​യി​ൽ കാ​മ​റ സ്ഥാ​പി​ച്ചെ​ങ്കി​ലും ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button