Latest NewsUAENewsInternationalGulf

അനുവാദമില്ലാതെ പിരിവ് നടത്തിയാൽ പിടിവീഴും: യുഎഇയിൽ ഈ കുറ്റത്തിന് ലഭിക്കുന്നത് തടവും വൻ തുക പിഴയും

അബുദാബി: അനാവശ്യമായി,യുഎഇയിൽ അനധികൃത പിരിവ് ടത്താമെന്ന് കരുതിയാൽ തെറ്റി. അനധികൃത പണപ്പിരിവിന് വൻ തുക പിഴ ഈടാക്കുന്നതാണ് യുഎഇയിലെ നിയമം. നിയമം ലംഘിക്കുന്നവർക്ക് തടവ് ശിക്ഷയ്ക്കൊപ്പം അമ്പതിനായിരം മുതൽ മൂന്ന് ലക്ഷം ദിർഹം വരെ പിഴയും അടയ്ക്കേണ്ടി വരും.

യുഎഇയിൽ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും രേഖാമൂലമുള്ള അനുവാദമുള്ളവർക്ക് മാത്രമേ ണപ്പിരിവ് നടത്താൻ അനുമതിയുള്ളൂ. അനുവാദമില്ലാതെ അച്ചടി, ഓഡിയോ, ദൃശ്യമാധ്യമങ്ങളിലൂടെയോ വാർത്താവിനിമയ മാധ്യമങ്ങളിലൂടെയോ പിരിവ് നടത്തുന്നവർക്ക് ശിക്ഷ ബാധകമാണ്. സാമൂഹിക ക്ഷേമ വകുപ്പിന്റെ അനുമതിയും പണപ്പിരിവ് നടത്താൻ യുഎഇയിൽ ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button