KeralaNattuvarthaLatest NewsNews

സ്​റ്റേഷനിലെത്തുന്ന പെണ്‍കുട്ടികളോട്​ എങ്ങനെ പെരുമാറണമെന്ന്​ മുഖ്യമന്ത്രി പൊലീസുകാരെ പഠിപ്പിക്കണം: വി ഡി സതീശൻ

തിരുവനന്തപുരം: പരാതിക്കാരിയായ നവവധുവിനോട് മോശമായി പെരുമാറിയ പോലീസുകാരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദ അന്വേഷണം വേണമെന്നും, സ്​റ്റേഷനിലെത്തുന്ന പെണ്‍കുട്ടികളോട്​ എങ്ങനെ പെരുമാറണമെന്ന്​ മുഖ്യമന്ത്രി യോഗം വിളിപ്പിച്ച്‌​ പൊലീസുകാരെ പഠിപ്പിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Also Read:പിതാവ്​ ഓടിച്ച കാർ ദേഹത്ത്​ കയറി കുഞ്ഞിന് ദാരുണാന്ത്യം

‘പ്രതിയായി സ്​റ്റേഷനില്‍ എത്തുന്ന​ പെണ്‍കുട്ടികളോട്​ തന്നെ മാന്യമായി പെരുമാറേണ്ടതുണ്ട്​. ഇവിടെ വാദിയായി എത്തിയിട്ടും മോശമായി പെരുമാറി. തെറ്റായ ഉദ്യോഗസ്​ഥന്മാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്താണ്​. അവരെ മുഴുവന്‍ പരസ്യമായി സംരക്ഷിക്കേണ്ട എന്തു ബാധ്യതയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന​ മുഖ്യമന്ത്രിക്കുള്ളത്​’, പ്രതിപക്ഷ നേതാവ് വിമർശിച്ചു.

‘ഇന്ന്​ കൊയിലാണ്ടിയിലെ ഒരു ​പെണ്‍കുട്ടി, പൊലീസില്‍ പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും​ യാതൊരു നടപടിയും സ്വീകരിച്ചിെല്ലയെന്ന വാര്‍ത്ത കേട്ടു. ഇത്തരം പൊലീസുകാര്‍ക്കെതിരെ നീങ്ങാന്‍ നിയമ സഹായം നല്‍കാന്‍ കോണ്‍ഗ്രസ്​ അഭിഭാഷക ടീമിനെ ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്​’, വി.ഡി സതീശന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button