COVID 19Latest NewsNewsEuropeInternationalUK

44,917 പുതിയ കേസുകൾ: ബ്രിട്ടണെയും വരിഞ്ഞ് മുറുക്കി കൊവിഡ്

ലണ്ടൻ: ബ്രിട്ടണിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. പുതിയതായി 44,917 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,889,926 ആയി. കഴിഞ്ഞ ദിവസം നടന്ന 45 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Also Read:ഒമാൻ സുൽത്താനും ഖത്തർ അമീറും ചർച്ച നടത്തി: 6 കരാറുകൾ ഒപ്പ് വെച്ചു

ഇതോടെ ബ്രിട്ടണിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 143,972 ആയി. നിലവിൽ 8,024 പേർ കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. യൂറോപ്പിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും എല്ലാവരും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.

ഈ സാഹചര്യത്തിൽ നമുക്ക് ഏവർക്കും ചെയ്യാൻ കഴിയുന്ന കാര്യം എത്രയും വേഗം വാക്സിനേഷൻ പൂർത്തീകരിക്കുക എന്നതാണ്. വാക്സിനേഷൻ പൂർത്തീകരിച്ചവർ ബൂസ്റ്റർ ഡോസുകൾ എടുത്ത് സുരക്ഷിതരാകണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം ഇനിയും രൂക്ഷമായി തുടർന്നാൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button